ഇലക്ട്രോണിക് വീല്‍ ചെയര്‍ നല്‍കി

ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഭിന്നശേഷിക്കാര്‍ക്ക് ടെട്രാ എക്‌സ് മോഡല്‍ ഇലക്ട്രോണിക് വീല്‍ ചെയര്‍ നല്‍കി. ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തില്‍ നടന്ന ഭിന്നശേഷി സഹായ ഉപകരണ വിതരണം തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. രണ്ടു ലക്ഷം രൂപയാണ് ഒരു ഉപകരണത്തിന്റെ വില. സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷനാണ് ഉപകരണം ലഭ്യമാക്കിയത്. 40 ശതമാനത്തിലധികം വൈകല്യമുള്ളവരും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ കവിയാത്തതുമായവരെയാണ് വിതരണത്തിന് പരിഗണിച്ചത്.

മായനാട് ഭിന്നശേഷി സദനില്‍ നടന്ന പരിപാടിയില്‍ വാര്‍ഡ് കൗണ്‍സിലര്‍ എം.സോമന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ.മോഹനന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അഷ്‌റഫ് കാവില്‍, ഭിന്നശേഷി സദന്‍ സൂപ്രണ്ട് അബ്ദുല്‍ കരീം, ഇന്‍സ്ട്രക്ടര്‍ പി.ആര്‍.രാധിക, ജൂനിയര്‍ സൂപ്രണ്ട് സീനോ സേവി തുടങ്ങിയവര്‍ പങ്കെടുത്തു. വീല്‍ചെയര്‍ ഉപയോഗിക്കേണ്ട വിധം സംബന്ധിച്ച് ആര്‍.റിയാസ് സാങ്കേതിക വിവരണം നല്‍കി.

നിര്‍മിതി കേന്ദ്രയില്‍ സൈറ്റ് സൂപ്പര്‍വൈസര്‍ ഒഴിവ്

ജില്ലാ നിര്‍മ്മിതി കേന്ദ്ര സൈറ്റ് സൂപ്പര്‍വൈസര്‍ സിവില്‍, ഇലക്ട്രിക്കല്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. സിവില്‍ / ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം മെമ്പര്‍ സെക്രട്ടറി, ജില്ലാ നിര്‍മ്മിതി കേന്ദ്ര, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് 673020 എന്ന വിലാസത്തില്‍ ജൂലൈ ആറിനകം അപേക്ഷിക്കണം. ഫോണ്‍: 0495 2377707, 9745146610.

കൗണ്‍സലിംഗ് സൈക്കോളജി കോഴ്സ്

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിലെ എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ നടത്തുന്ന കൗണ്‍സലിംഗ് സൈക്കോളജി ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറുമാസവും ഡിപ്ലോമയ്ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. ശനി, ഞായര്‍, പൊതു അവധി ദിവസങ്ങളില്‍ കോണ്‍ടാക്ട് ക്ലാസ്സ് നടത്തും. 18 വയസ്സിനു മുകളില്‍ പ്രായമുളള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 31. ചേരാന്‍ ആഗ്രഹിക്കുന്നവര്‍ മര്‍ക്കസ് ഇഹ്റം, കാരന്തൂര്‍, കോഴിക്കോട് (8891000155, 8714141122), ഹാബിറ്റസ് ദി ലൈഫ് സ്‌കൂള്‍, മര്‍ക്കസ് നോളഡ്ജ് സിറ്റി, കണ്ണോത്ത്, കോഴിക്കോട് (9142806806, 9037708020), കൃപ സ്‌കൂള്‍ ഓഫ് കൗണ്‍സലിംഗ്, കേണിച്ചിറ, വയനാട് (9400751874) സ്റ്റഡി സെന്ററുകളുമായി ബന്ധപ്പെടുക. വിശദവിവരം ംംം.ൃെരരര.ശി ല്‍ ലഭിക്കും.

ജേണലിസം അതിഥി അദ്ധ്യാപക ഒഴിവ്

കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ജേണലിസം വിഭാഗത്തില്‍ അതിഥി അദ്ധ്യാപകന്റെ ഒരു ഒഴിവുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരും നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പാസ്സായവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടറേറ്റില്‍ അതിഥി അദ്ധ്യാപകരുടെ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തവരും ആയിരിക്കണം. താല്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ജൂലൈ രണ്ടിന് രാവിലെ 10.30ന് കൂടിക്കാഴ്ചയ്ക്ക് കോളേജ് ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ 0495 2320694.

കാവല്‍ പ്ലസ് പദ്ധതി- സന്നദ്ധ സംഘടനകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

കുട്ടികള്‍ക്കായി വനിതാ ശിശു വികസന വകുപ്പ് നടപ്പാക്കുന്ന കാവല്‍പ്ലസ് പദ്ധതിയിലേക്ക് സന്നദ്ധ സംഘടനകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുമ്പാകെ എത്തുന്ന അതി തീവ്രമായ പ്രശ്നങ്ങള്‍ നേരിടുന്ന ശ്രദ്ധയും സംരക്ഷണവും ആവശ്യമുളള കുട്ടികള്‍ക്ക് സാമൂഹ്യ മാനസിക പരിരക്ഷയും പിന്തുണയും നല്‍കി ശരിയായ സാമൂഹ്യ ജീവിതം നയിക്കാന്‍ അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്. പദ്ധതി നടത്തിപ്പ് തെരഞ്ഞെടുത്ത സന്നദ്ധ സംഘടനകള്‍ മുഖേനയായിരിക്കും. സാമൂഹ്യ നീതി വകുപ്പിന്റെ അക്രഡിറ്റേഷന്‍ ലഭിച്ചതോ കുട്ടികളുടെ പുനരധിവാസ മേഖലയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയമുളളതോ ആയ സന്നദ്ധ സംഘടനകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ജൂലൈ അഞ്ചിനകം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ബി ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍ എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ : 0495 2378920.

മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ

സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കിഴിലെ എസ്ആര്‍സി യുടെ കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ കോഴ്സിനും രണ്ട് വര്‍ഷത്തെ അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്സിനും അപേക്ഷ ക്ഷണിച്ചു. വിദൂരവിദ്യാഭ്യാസ രീതിയില്‍ നടത്തുന്ന കോഴ്സില്‍ കോണ്ടാക്ട് ക്ലാസ്സുകളും ഇന്റേണ്‍ഷിപ്പും ടീച്ചിംഗ് പ്രാക്ടീസും പഠന ഉണ്ടായിരിക്കും. പ്ലസ്ടുവോ ഏതെങ്കിലും ടീച്ചര്‍ ട്രെയിനിംഗ് കോഴ്സോ ഏതെങ്കിലും ഡിപ്ലോമയോ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31. ഒരു വര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി അഡ്വാന്‍സ് ഡിപ്ലോമയുടെ രണ്ടാംവര്‍ഷ കോഴ്സിലേക്ക് ലാറ്ററല്‍ എന്‍ട്രി സൗകര്യം ലഭ്യമാണ്. വിശദവിവരങ്ങള്‍ ംംം.ൃെരരര.ശി വെബ്സൈറ്റില്‍ ലഭിക്കും. ചേരാനാഗ്രഹിക്കുന്നവര്‍ എം.എസ് ഹീലിംഗ് ലൈറ്റ് ഇന്റര്‍നാഷണല്‍, മാനിപുരം, കോഴിക്കോട് സ്റ്റഡി സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍ 8129250158, 8593864845.

ഓണ്‍ലൈന്‍ യോഗ പരിശീലനം നടത്തി

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, കണക്ടഡ് ഇനീഷ്യേറ്റീവ് കോഴിക്കോട്, സാമൂഹിക നീതി വകുപ്പ്, കോംപസിറ്റ് റീജണല്‍ സെന്റര്‍ കോഴിക്കോട് എന്നിവരുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കായി ഓണ്‍ലൈന്‍ യോഗ പരിശീലനം നടത്തി. കോഴിക്കോട് ജില്ലാ ജഡ്ജിയും ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍പേഴ്‌സണുമായ പി.രാഗിണി ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് എം.പി.ഷൈജല്‍ സ്വാഗതം ആശംസിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അഷറഫ് കാവില്‍ ആശംസകള്‍ അര്‍പ്പിച്ചു. വിദഗ്ധ യോഗ പരിശീലകന്‍ കെ.സി.രഘുനാഥന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. അന്തേവാസികളുടെ ശാരീരിക മാനസിക ആരോഗ്യ പരിപാലനം ലക്ഷ്യമാക്കിയാണ് പരിപാടി സംഘടിപ്പിച്ചത്.

റാങ്ക് ലിസ്റ്റ് റദ്ദായി

കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിലെ പാര്‍ട്ട് ടൈം ജീവനക്കാരില്‍ നിന്നും നേരിട്ടുളള നിയമനത്തിന്റെ ഭാഗമായി കാറ്റഗറി നം. 121/2020 എന്‍സിഎ – ഒ.ബി.സി വിജ്ഞാപന പ്രകാരം
പ്യൂണ്‍/വാച്ച്മാന്‍ തസ്തികയുടെ തെരഞ്ഞെടുപ്പ് ലിസ്റ്റിലുള്‍പ്പെട്ട ഏക ഉദ്യോഗാര്‍ത്ഥിക്ക് നിയമന ശിപാര്‍ശ നല്‍കിയതിനെ തുടര്‍ന്ന് റാങ്ക് ലിസ്റ്റ് 2021 മെയ് 31 മുതല്‍ റദ്ദായതായി പിഎസ്‌സി മേഖലാ ഓഫീസര്‍ അറിയിച്ചു.

ഉപഭോക്തൃ സംരക്ഷണ സമിതിയിലേക്ക് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാം

ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതിയിലേക്ക് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ അംഗീകൃത ഉപഭോക്തൃ സന്നദ്ധ സംഘടന പ്രതിനിധികളായി ഒരു വനിതയടക്കം അഞ്ച് അംഗങ്ങളെയാണ് സമിതിയില്‍ ഉള്‍പ്പെടുത്തുക. കര്‍ഷകര്‍, ഉല്‍പാദകര്‍, വ്യാപാരി വ്യവസായികള്‍ എന്നിവരുടെ പ്രതിനിധികളായി നാല് അംഗങ്ങളെയും അംഗീകൃത ട്രേഡ് യൂണിയനുകളുടെ പ്രതിനിധികളായി അഞ്ച് പേരെയും ജില്ലയിലെ ഉപഭോക്തൃതാല്‍പര്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മറ്റ് മൂന്ന് അംഗങ്ങളെയും കൂടി ഉള്‍പ്പെടുത്തും. താല്‍പര്യമുള്ള സംഘടനകളും വ്യക്തികളും 2021 ജൂലൈ 20ന് മുമ്പായി ബന്ധപ്പെട്ട രേഖകള്‍ സഹിതം നാമനിര്‍ദേശം നല്‍കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു

കായ്ഫലമുളള തെങ്ങുകളില്‍ നിന്നും ആദായം

കോഴിക്കോട് സൈനിക സെന്റര്‍ സമുച്ചയത്തിലെ കായ്ഫലമുളള തെങ്ങുകളില്‍ നിന്നും ജൂലൈ ഒന്ന് മുതല്‍ 2022 ജൂണ്‍ 30 വരെയുളള കാലയളവില്‍ ആദായം മൊത്തം കണക്കാക്കി എടുക്കാന്‍ താല്‍പര്യമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ ഏഴ് വൈകീട്ട് അഞ്ച് മണി. മറ്റ് വിവരങ്ങള്‍ക്ക് ജില്ലാ സൈനിക ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 0495 2771881.

ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷണേഴ്‌സ് യൂണിയന്‍ എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് വെള്ളിമാടുകുന്ന് യൂണിറ്റ് അംഗങ്ങളില്‍നിന്ന് സമാഹരിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. പ്രസിഡന്റ് വി.സി.ബാലകൃഷ്ണന്‍, സെക്രട്ടറി എ.എം.വസന്തകുമാര്‍ എന്നിവരില്‍നിന്നും ജില്ലാ കളക്ടര്‍ സാംബശിവ റാവു സംഭാവന ഏറ്റുവാങ്ങി.

വിള ഇന്‍ഷുറന്‍സ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു

സംസ്ഥാന വിള ഇന്‍ഷുറന്‍സ് പക്ഷാചാരണത്തിന്റെ ഭാഗമായി ജൂലൈ 1 മുതല്‍ 15 വരെ കൃഷിഭവന്‍ തലത്തില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. 2000 പേരെ പദ്ധതിയില്‍ അംഗമാക്കുകയാണ് ലക്ഷ്യം. നെല്ല്, തെങ്ങ്, വാഴ, പച്ചക്കറി, കമുക്, കുരുമുളക്, ഇഞ്ചി,മഞ്ഞള്‍ മുതലയ വിളകള്‍ ഇന്‍ഷൂര്‍ ചെയ്യാം. പ്രകൃതിക്ഷോഭം, വന്യമൃഗങ്ങളുടെ ആക്രമണം എന്നിവ മൂലം ഉണ്ടാകുന്ന വിള നാശത്തിന് നഷ്ടപരിഹാരം ലഭിക്കും. ഓരോ വിളകളുടെയും പ്രീമിയം തുക വ്യത്യസ്തമാണ്. താല്‍പര്യമുള്ള കര്‍ഷകര്‍ അടുത്തുള്ള അക്ഷയ കേന്ദ്രവുമായോ കൃഷിഭവനുമായോ ബന്ധപ്പെടണമെന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. www.aims.kerala.gov.in വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.

ഹൈസ്‌കൂള്‍ ടീച്ചര്‍ ജനറല്‍ റിക്രൂട്ട്‌മെന്റ്

വിദ്യാഭ്യാസ വകുപ്പില്‍ മലയാളം മാധ്യമം സോഷ്യല്‍ സയന്‍സ് ഹൈസ്‌കൂള്‍ ടീച്ചര്‍ ജില്ലാതല ജനറല്‍ റിക്രൂട്ട്്മെന്റിന് (കാറ്റഗറി നം. 203/2021) പിഎസ്സി അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം. മേല്‍വിലാസം www.keralapsc.gov.in. യോഗ്യത ഉള്‍പ്പെടെയുളള വിശദ വിവരങ്ങള്‍ക്ക് ജൂണ്‍ രണ്ടിലെ ഗസറ്റ് വിജ്ഞാപനമോ ജൂണ്‍ ഒന്നിലെ പിഎസ് സി ബുളളറ്റിനോ www.keralapsc.gov.in. കമ്മീഷന്‍ വെബ്സൈറ്റോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *