രാമപുരത്ത് ടാങ്കറിൽ നിന്ന് വാതക ചോർച്ചയുണ്ടായതിനെ തുടർന്ന് സമീപത്തെ നഴ്സിംഗ് കോളേജിലെ 10 പേർക്ക് ദേഹാസ്വാസ്ഥ്യം.ടാങ്കറിൽ ഉണ്ടായിരുന്ന ഹൈഡ്രോക്ലോറിക് ആസിഡ് മറ്റൊരു ടാങ്കറിലേക്ക് മാറ്റുന്നതിനിടയിലാണ് ചോർച്ചയുണ്ടായത്.ദേഹാസ്വാസ്ഥ്യമുണ്ടായവരിൽ എട്ടു പേരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രണ്ട് പേരെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മംഗലാപുരത്തുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയിൽ ഇന്നലെ വൈകുന്നേരത്തോടെയാണ് ചോർച്ച ഉണ്ടായത്. തുടർന്നാണ് വാതകം ടാങ്കറിൽ നിന്ന് മാറ്റാൻ തീരുമാനിച്ചത്. സമീപത്ത് താമസിക്കുന്നവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതോടെ ഹൈഡ്രോക്ലോറിക് ആസിഡ് മാറ്റുന്നത് നിർത്തിവച്ചു.പഴയ ടാങ്കറിൽ തന്നെ നിലനിർത്തി ചോർച്ച അടച്ച് യാത്ര തുടരാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *