2016 ൽ നിലമ്പൂരിൽ മാവോയിസ്റ്റുകളെ വെടി വെച്ച് കൊന്ന സംഭവത്തിൽ മെഡിക്കൽ കോളജ് മോർച്ചറിക്കു മുൻപിൽ സംഘം ചേർന്നതിനും മാർഗതടസം സൃഷ്ടിച്ചതിനും ഗ്രോ വാസുവിനെ കസ്റ്റഡിയിൽ എടുത്ത് മെഡിക്കൽ കോളേജ് പോലീസ് .കസ്റ്റഡിയിലെടുത്ത ഗ്രോ വാസുവിനെ കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതിയിൽ ഹാജരാകാൻ സമൻസ് അയച്ചിട്ടും ഹാജരാകാത്ത ഗ്രോ വാസു പിടികിടക്കാപുള്ളിയായി നടക്കുകയായിരുന്നു.തുടർന്ന് കോടതി നൽകിയ വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തത് .അതേ സമയം, സ്വന്തം ജാമ്യത്തിൽ വിട്ടാലും താനത് സ്വീകരിക്കില്ല എന്ന നിലപാടിലാണ് ഗ്രോ വാസു.
സ്വമേധയാ ജാമ്യം ലഭിച്ചാലും താൻ അത് ഒപ്പിട്ട് കൊടുക്കാൻ തയ്യാറല്ലെന്ന് ഗ്രോ വാസു ജനശബ്ദത്തോട് പറഞ്ഞു.

താങ്കൾ കുറ്റം ചെയ്തിട്ടുണ്ടോ എന്ന മജിസ്‌ട്രേറ്റ് അബ്ദുൽ സത്താറിന്റെ ചോദ്യത്തിന്, താൻ ചെയ്തത് കുറ്റമായിട്ട് കാണുന്നില്ലെന്നും പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും ഗ്രോ വാസു പറഞ്ഞു. തുടർന്ന് അൽപ സമയം കഴിഞ്ഞ് മജിസ്‌ട്രേറ്റ് സ്വമേധയാ ജാമ്യം അനുവദിക്കുകയും ഗ്രോ വാസുവത് നിരസിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *