കൊല്ലം കുളത്തുപ്പുഴയിൽ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ വിറ്റ ദമ്പതികൾ അറസ്റ്റിൽ. പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിയെ ട്യൂഷന്‍ എടുക്കാന്‍ എന്ന വ്യാജേന വിളിച്ചുവരുത്തി പീഡിപ്പിച്ച ശേഷം ഇൻസ്റ്റഗ്രാം വഴി ദൃശ്യങ്ങൾ വിൽക്കുകയായിരുന്നു.
കുളത്തൂപ്പുഴ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു (31), ഭാര്യ സ്വീറ്റി (20) എന്നിവരാണ് പിടിയിലായത്. ‌പീഡന ദൃശ്യങ്ങള്‍ ഭാര്യയെ ഉപയോഗിച്ച് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു ഇന്‍സ്റ്റാഗ്രാം വഴി ഷെയര്‍ ചെയ്യുകയായിരുന്നു.

ഫോട്ടോക്ക് 50 രൂപമുതല്‍ അഞ്ഞൂറ് രൂപവരെയും ദൃശ്യങ്ങള്‍ക്ക് 1500 രൂപ വരെയും പ്രതികള്‍ ആവശ്യക്കാരില്‍ നിന്നും ഈടാക്കിയതായി പൊലീസ് പറയുന്നു. ആവശ്യക്കാരിൽ നിന്നായി മുന്‍‌കൂറായി പണം വാങ്ങിയശേഷം ഇന്‍സ്റ്റഗ്രാം വഴി ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും അയച്ചു നൽകുന്നതാണ് ഇവരുടെ പതിവ്. നിരവധി പേരാണ് ഇവരിൽ നിന്ന് പീഡന ദൃശ്യങ്ങൾ വാങ്ങിയിട്ടുള്ളത്.

അതേസമയം, സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പ്രതികളെ കൂടാതെ ദൃശ്യങ്ങൾ വാങ്ങിയവരിലേക്കും അന്വേഷണം നീട്ടാനാണ് പൊലീസ് തീരുമാനം. ഈ വർഷം ആദ്യം മുതലാണ് പ്രതികൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിക്കൊണ്ടിരുന്നത്. അറസ്റ്റിലായ പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *