50 കോടി ക്ലബിൽ ഇടംനേടി കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട്.കുഞ്ചാക്കോ ബോബൻ തന്നെയാണ് ന്നാ താൻ കൊട് 50 കോടി ക്ലബ്ബിൽ എത്തിയ വിവരം പങ്കുവച്ചിരിക്കുന്നത്. “ഞങ്ങളുടെ സിനിമ വലിയ വിജയമാക്കിയതിന് നന്ദി! സ്നേഹവും പിന്തുണയും കേവലം ഒരു മാജിക് ആയിരുന്നു! അനുഗ്രഹീതനും വിനീതനും ആണ് ഞാൻ. ന്നാ താൻ കേസ് കോട് മൊത്തം 50 കോടി ബിസിനസ് നേടി”, എന്നാണ് കു‍ഞ്ചാക്കോ ബോബൻ സന്തോഷം പങ്കുവച്ച് കുറിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രം​ഗത്തെത്തിയത്.

ഓഗസ്റ്റ് 11നാണ് ചിത്രം റിലീസ് ചെയ്തത്. റിലീസിന് തൊട്ടു മുന്നേ അണിയറ പ്രവർത്തകർ പുറത്തിറക്കിയ പോസ്റ്റർ ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പരസ്യത്തെ ഇടത് സൈബര്‍ വിങ്ങുകള്‍ രാഷ്ട്രീയ വത്കരിക്കുകയും ചിത്രം ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനവുമായി രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാല്‍ റിലീസിന് പിന്നാലെ പ്രേക്ഷകര്‍ സിനിമയെ ഇരുകൈയും നീട്ടി സ്വീകരിച്ചു. ആദ്യദിനത്തിൽ ചിത്രം 1.25 കോടി രൂപയാണ് നേടിയത്.

എസ്. ടി. കെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ്. ടി. കുരുവിള നിര്‍മ്മാണവും കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയ പിക്‌ചേഴ്‌സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന്‍ സഹനിര്‍മാണവും നിര്‍വ്വഹിച്ച ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’. രതീഷ് പൊതുവാള്‍ തന്നെയാണ് തിരക്കഥ ഒരുക്കിയത്. സൂപ്പര്‍ ഡീലക്‌സ്, വിക്രം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കര്‍ അഭിനയിച്ച ആദ്യ മലയാള ചലച്ചിത്രം കൂടിയാണ് ഇത്. ബേസില്‍ ജോസഫ്, ഉണ്ണിമായ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *