സിനിമ മേഖലയിലെ ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത്.അന്വേഷണ സംഘത്തിൽ മുഴുവൻ വനിതാ ഉദ്യോഗസ്ഥർ വേണം.നിലവിൽ ആർക്കും അന്വേഷിക്കാം എന്ന മട്ടിൽ ആണ് കാര്യങ്ങൾ.സ്ത്രീകൾ ആണ് പരാതിക്കാർ, അവർക്ക് കാര്യങ്ങൾ തുറന്നു പറയാൻ പറ്റുന്ന അന്വേഷണ ഉദ്യോഗസ്ഥർ വേണം.ഇതിപ്പോൾ പ്രസവ വാർഡ് എന്ന് പറഞ്ഞിട്ട് പുരുഷൻമാരെ കയറ്റി ഇരുത്തും പോലെ ആയെന്നും അദ്ദേഹം പരിഹസിച്ചു.ബലാത്സംഗത്തിന് കേസെടുത്ത സാഹചര്യത്തില്‍ എം മുകേഷ് രാജി വെക്കണം.വകുപ്പ് എതൊക്കെയാണ് എന്ന് സർക്കാരിന് അറിയാം.മുകേഷിനെതിരെ കേസ് എടുത്തത് ധാർമികതയുടെ പേരിലാണെങ്കില്‍ രാജിവെപ്പിക്കാൻ ധാർമികത ഇല്ലേയെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.ചോരുന്ന ധാർമികതക്കാണ് സിപിഎം മറ പിടിക്കുന്നത്.നിയമം ബുൾഡോസർ ആണ്.അത് ആ വഴിക്ക് പോകട്ടെ.സ്ത്രീകൾക്ക് എതിരായ അതിക്രമത്തിനെതിരെ പ്രതികരിക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *