തിരുവനന്തപുരം: നടനും സിപിഎം എംഎല്‍എയുമായ എം. മുകേഷ് രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുകേഷിന്റെ രാജിയില്‍ തീരുമാനമെടുക്കേണ്ടത് സി.പി.എം ആണെന്നും അദ്ദേഹം രാജിവെക്കണമെന്ന ഉറച്ച നിലപാടാണ് പ്രതിപക്ഷത്തിനുള്ളതെന്നും സതീശന്‍ പറഞ്ഞു.
നിരന്തരമായ ആരോപണം ഉയരുന്ന മുകേഷിനെ സി.പിഎം സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. ഞങ്ങളുടെ പാര്‍ട്ടിയില്‍ ആക്ഷേപം ഉയര്‍ന്നയാളുടെ രാജി വാങ്ങിച്ചിട്ടുണ്ട്. എന്നാല്‍ സിപിഎം അതു ചെയ്യുന്നില്ല. അദ്ദേഹം വിമര്‍ശിച്ചു. ഹേമ കമ്മറ്റി റിപോര്‍ട്ട് മുകേഷ് വായിച്ചിട്ടുണ്ടെന്ന ഗുരുതര ആരോപണവും പ്രതിപക്ഷ നേതാവ് മുന്നോട്ട് വെച്ചു. റിപ്പോര്‍ട്ട് വായിച്ച് സിനിമാ നയരൂപീകരണം നടത്തണമെന്നാണ് സര്‍ക്കാര്‍ എട്ട് അംഗങ്ങള്‍ക്കും നല്‍കിയ നിര്‍ദേശമെന്നും അദ്ദേഹം പറഞ്ഞു.