അല്ലു അര്‍ജുന്‍-ഫഹദ് ഫാസില്‍ ടീം ഒന്നിക്കുന്ന പുഷ്പയിലെ നായികയായ രശ്മിക മന്ദാനയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു.

പുഷ്പയുടെ കാമുകിയായ ശ്രീവല്ലി ആയിട്ടാണ് രശ്മിക ചിത്രത്തിലെത്തുന്നത്. രണ്ടു ഭാഗമായി ഇറങ്ങുന്ന പുഷ്പയുടെ ആദ്യ ഭാഗം 2021 ക്രിസ്തുമസിനാണ് റിലീസ് ചെയ്യുന്നത്.

ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയില്‍ വില്ലനായിട്ടാണ് ഫഹദ് എത്തുന്നത്.

രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *