ഒക്ടോബർ നാലിന് വിപണിയിലെത്തുന്ന കോഡിയാക് എസ്യുവിയുടെ കൂടുതൽ വിശദാംശങ്ങളും ചിത്രങ്ങളും പുറത്തുവിട്ട് സ്കോഡ. നിലവിലെ മോഡലിനേക്കാളും നീളം കൂടുതലാണെങ്കിലും വാഹനത്തിന്റെ ഉയരവും വീതിയും വീൽബേസും മാറ്റമില്ലാതെ തുടരുകയാണ്. പുതിയ കോഡിയാക് ഒന്നിലേറെ പവർട്രെയിൻ ഓപ്ഷനുകളുമായാണ് എത്തുന്നത് . 5 സീറ്റർ 7 സീറ്റർ ഓപ്ഷനുകളിലാണ് കോഡിയാക് പുറത്തിറക്കുക. രണ്ടാം തലമുറ സ്പ്ലിറ്റ് എൽഇഡി മെട്രിക്സ് ഹെഡ്ലാംപാണ് മുന്നിൽ. 17 ഇഞ്ച് മുതൽ 20 ഇഞ്ചു വരെയുള്ള നാലു വ്യത്യസ്ത വലിപ്പങ്ങളിലുള്ള ചക്രങ്ങളിൽ ഏതു വേണമെന്ന് തെരഞ്ഞെടുക്കാനാവും. പെട്രോൾ, ഡീസൽ, PHEV പവർട്രെയിനുകളിലാണ് സ്കോഡ കോഡിയാക് എത്തുന്നത്. രണ്ട് പെട്രോൾ എൻജിനുകൾ. ചെറിയ ഹൈബ്രിഡ് സിസ്റ്റം ഉൾപ്പെടുന്ന 1.5 ലീറ്റർ ടിഎസ്ഐ എൻജിനാണ് ആദ്യത്തേത്. രണ്ടാമത്തെ 2.0 ലീറ്റർ ടിഎസ്ഐ എൻജിൻ ഫോർവീൽ ഡ്രൈവിനെ പിന്തുണക്കുന്നതാണ്. ഡീസലിൽ രണ്ട് എൻജിൻ ഓപ്ഷനുണ്ട്. 2.0 ലീറ്റർ ടിഡിഐ എൻജിനിൽ 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർ ബോക്സ്. ഈ എൻജിനിൽ 150 hp കരുത്തുള്ള മോഡലും 193hpയുടെ പെർഫോമെൻസ് എഡിഷനും സ്കോഡ പുറത്തിറക്കുന്നു. പെർഫോമെൻസ് എഡിഷനിൽ ഫോർവീൽ ഡ്രൈവുമുണ്ട്. മൂന്നാമത്തെ പവർട്രെയിൻ ഹെബ്രിഡാണ്. 1.5 ലീറ്റർ ടിഎസ്ഐ എൻജിനൊപ്പം 204hp കരുത്തുള്ള 25.7kWh ബാറ്ററിയുമാണ് വാഹനത്തിലുണ്ടാവുക. 6 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോ ഗിയർബോക്സാണ് ഹൈബ്രിഡിലുള്ളത്. വൈദ്യുതിയിൽ മാത്രം 100 കിലോമീറ്ററിലേറെ സഞ്ചരിക്കാമെന്നതാണ് ഹൈബ്രിഡിന്റെ മികവ്. സ്കോഡയുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ. ജന്മനാടായ ചെക് റിപബ്ലിക്കും കഴിഞ്ഞാൽ സ്കോഡയുടെ ഏറ്റവും മികച്ച വിപണി ഇന്ത്യയിലേതാണ്.
Related Posts
സിഡ്നി ഏകദിനം; കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക്
ഇന്നലെ നടന്ന ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐസിസി
November 28, 2020
ദൃശ്യം 2 ആമസോൺ പ്രൈമിൽ; ടീസർ പുറത്ത്
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ദൃശ്യം എന്ന സിനമയുടെ രണ്ടാം പതിപ്പ്
January 1, 2021
മരക്കാര്‍ മാര്‍ച്ചിലെത്തും; റിലീസിംഗ് തീയ്യതി പുറത്തുവിട്ട് ആന്റണി പെരുമ്പാവൂര്‍
പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസിംഗ് തീയ്യതി
January 2, 2021
ഉയരുന്നത് അനാവശ്യ വിവാദങ്ങള്‍, നാലു വേദികളിലായി ഐഎഫ്എഫ്കെ നടത്തുന്നത്
കോവിഡിന്റെ സാഹചര്യത്തില്‍ പതിവ് രീതികള്‍ അനുസരിച്ച് ഐഎഫ്എഫ്കെ സംഘടിപ്പിക്കുവാന്‍ കഴിയില്ലെന്ന് സിനിമാ മന്ത്രി എകെ
January 3, 2021
‘ഷെയിം മാതൃഭൂമി’, തെരഞ്ഞെടുപ്പിൽ കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി
തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് വേണ്ടി കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി പാർവതി തിരുവോത്ത്. നിയമസഭാ
February 11, 2021
