കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ വിയോഗത്തിൽ ആദരാഞ്ജലികളുമായി സിനിമാ ലോകം

മമ്മൂട്ടി, മോഹന്‍ലാല്‍, ചിരഞ്ജീവി, സോനു സുഡ്, പ്രകാശ് രാജ്, റഹ്‌മാന്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ടൊവീനോ തോമസ് തുടങ്ങി നിരവധിപേര്‍ അനുശോചനം രേഖപ്പെടുത്തി.പുനീതിനെ പ്രവേശിപ്പിച്ചു എന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകരുടെ ഒഴുക്കായിരുന്നു ആശുപത്രിയിലേക്ക്. നടന്‍ യഷ്, കര്‍ണാടക മുഖ്യമന്ത്രി അടക്കം നിരവധിതാരങ്ങള്‍ ആശുപത്രിയില്‍ എത്തിയിരുന്നു.

അപ്പു എന്ന് ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്ന പുനീത് പ്രശസ്ത നടന്‍ രാജ്കുമാറിന്റെ മകനാണ്. അമ്മ പാര്‍വതമ്മ. മുപ്പതോളം കന്നഡ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചിട്ടുണ്ട്. ബാല താരമായിട്ടായിരുന്നു തുടക്കം. ‘ബേട്ടഡ് ഹൂവു’ എന്ന ചിത്രത്തിലെ അഭിനയത്തിന് 1985ല്‍ അദ്ദേഹത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. മികച്ച ബാലതാരത്തിനുള്ള കര്‍ണാടക സംസ്ഥാന പുരസ്‌കാരവും രണ്ടു തവണ സ്വന്തമാക്കി. 2002ലിറങ്ങിയ ‘അപ്പു’ എന്ന ചിത്രമാണ് കന്നഡ സിനിമയില്‍ പുനീതിന്റെ നായകസ്ഥാനം ഉറപ്പാക്കിയത്. അഭി, വീര കന്നഡിഗ. റാം, അന്‍ജാനി പുത്ര തുടങ്ങിയ ചിത്രങ്ങളില്‍ നായകനായിരുന്നു.

സൂപ്പര്‍ താരമായി തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു പുനീത് രാജ്കുമാറിന്റെ മരണം. പുനീത് രാജ്കുമാര്‍ ആശുപത്രിയിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ അദ്ദേഹത്തെ പ്രവേശിപ്പിച്ച വിക്രം ഹോസ്പിറ്റലിന് മുന്നില്‍ വന്‍ ജനക്കൂട്ടം അണിനിരന്നിരുന്നു. വെള്ളിയാഴ്ച രാവിലെ 11.40നാണ് അദ്ദേഹത്തെ വിക്രം ഹോസ്പിറ്റലില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഹൃദയമിടിപ്പ് ഇല്ലായിരുന്നെന്ന് വിക്രം ഹോസ്പിറ്റല്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

കന്നഡയിലെ തന്റെ ആദ്യത്തെ നായകൻ എന്നും പുഞ്ചിരിച്ചുകൊണ്ട് മാത്രമേ തന്റെ മനസില്‍ ഉണ്ടാകൂവെന്ന് നടി ഭാവന സാമൂഹ്യ മാധ്യമത്തില്‍ എഴുതുന്നു.ഭാവനയുടെ ആദ്യ കന്നഡ ചിത്രമായ ജാക്കീയില്‍ പുനീത് രാജ്‍കുമാറായിരുന്നു നായകൻ. ജാക്കീ വൻ ഹിറ്റായിരുന്നു. വികാരനിര്‍ഭരമായ കുറിപ്പാണ് ഭാവൻ പുനീത് രാജ്‍കുമാറിന്റെ വിയോഗത്തെ തുടര്‍ന്ന് എഴുതിയിരിക്കുന്നത്. അപ്പു, ഇങ്ങനെയാണ് നീ എന്റെ മനസ്സിലും ഹൃദയത്തിലും എന്നും തങ്ങിനിൽക്കാൻ പോകുന്നത്.. എപ്പോഴും പുഞ്ചിരിച്ചുകൊണ്ട്. കന്നഡയിലെ എന്റെ ആദ്യ നായകൻ എനിക്ക് ഏറ്റവും ഇഷ്‍ടപ്പെട്ട  സഹനടൻ. മൂന്ന് സിനിമകൾ ഒരുമിച്ച്, നിങ്ങളോടൊപ്പമുള്ള എല്ലാ നല്ല ചിരികളും നിമിഷങ്ങളും എന്നോടൊപ്പം എന്നേക്കും നിലനിൽക്കും. നിങ്ങളെ ആഴത്തിൽ മിസ്സ് ചെയ്യും. നേരത്തെ പോയി എന്നുമാണ് പുനീത് രാജ്‍കുമാറിന്റെ വീഡിയോ പങ്കുവെച്ച് ഭാവന എഴുതിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *