തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം. ഇന്നലെ രാത്രി 11.30 മണിയോടെ വിഴിഞ്ഞത്ത് പെട്രോൾ പമ്പ് ജീവനക്കാരെ യുവാക്കൾ വെട്ടിപ്പരുക്കേൽപ്പിച്ചു.
പ്രകോപനത്തിന് കാരണമായത് പമ്പിൽ നിന്ന് മൊബൈൽ ഫോണിൽ സംസാരിച്ചത് ചോദ്യം ചെയ്തതാണ്. പമ്പിൽ നിന്ന് പോയി കുറച്ച് സമയത്തിന് ശേഷം തിരിച്ചെത്തിയാണ് യുവാക്കൾ ജീവനക്കാരനെ ക്രൂരമായി ആക്രമിച്ചത്.

രണ്ടുപേർ മാത്രമായിരുന്നു സംഭവം നടക്കുമ്പോൾ പമ്പിൽ ഉണ്ടായിരുന്നത്. യുവാക്കൾ ഇയാളെ ആക്രമിക്കുമ്പോൾ സഹജീവനക്കാരൻ തടയാൻ ശ്രമിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. പ്രതികൾ ഒളിവിലാണ്. ഇവർ ലഹരി ഉപയോഗിച്ചിരുന്നതായി പെട്രോൾ പമ്പ് ജീവനക്കാർ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *