മോഹന്‍ലാല്‍ നായകനായ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ബ്രോ ഡാഡിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. പൃഥ്വിരാജും മോഹൻലാലും ഒന്നിക്കുന്ന ബ്രോ ഡാഡി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീജിത്ത്-ബിബിന്‍ തിരിക്കഥ നിര്‍വ്വഹിച്ച ചിത്രം ഒരു ഫാമലി ഡ്രാമയാണ്.
ലൂസിഫറില്‍ നിന്നും വളരെ വ്യത്യസ്തമായി ഒരു ഫണ്‍ എന്റര്‍ട്ടെയിനറായിരിക്കും ബ്രോ ഡാഡി എന്ന് മോഹന്‍ലാലും വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിന്റെ മകന്റെ വേഷമാണ് ചിത്രത്തില്‍ പൃഥ്വിരാജ് ചെയ്യുന്നത്. കൂടാതെ ചിത്രത്തില്‍ മീന, കനിഹ, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, ജഗദീഷ്, സൗബിന്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.
അതോടൊപ്പം തന്നെ ബ്രോ ഡാഡിയില്‍ മോഹൻലാലും പ്രിത്വിയും ഒരുമിച്ച് ഒരു പാട്ടും പാടിയിട്ടുണ്ട്.