മോഹന്‍ലാല്‍ നായകനായ ചിത്രം ‘നേര്’ ആഗോളതലത്തില്‍ 50 കോടി രൂപയില്‍ അധികം നേടിയിരിക്കുകയാണ്. ഇത്തരമൊരു നേട്ടത്തില്‍ എത്തിയത് എട്ട് ദിവസത്തിനുള്ളില്‍ ആണ് എന്ന പ്രത്യേകതയുണ്ട്. വാര്‍ത്ത സ്ഥിരീകരിച്ച മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്കും ഒപ്പമുണ്ടായ എല്ലാവര്‍ക്കും നന്ദിയും പറയുന്നു.
പുലിമുരുകന്‍, ഒപ്പം, ലൂസിഫര്‍, ദൃശ്യം എന്നീ സിനിമകളാണ് ഇതിനു മുമ്പ് അന്‍പത് കോടി ക്ലബ്ബില്‍ ഇടംപിടിച്ച മോഹന്‍ലാല്‍ സിനിമകള്‍. റിലീസിന് 200 സ്‌ക്രീനുകള്‍ മാത്രമുണ്ടായിരുന്ന ചിത്രം ഇപ്പോള്‍ 350 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. വിദേശത്തടക്കം സിനിമയ്ക്ക് അധികം സ്‌ക്രീനുകള്‍ ഇന്നു മുതല്‍ ലഭിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
അഭിഭാഷകനായെത്തുന്ന മോഹന്‍ലാലിന്റെ ത്രില്ലടിപ്പിക്കുന്ന പ്രകടനമാണ് ചിത്രമാണ് നേരില്‍ കാണാന്‍ കാണാന്‍ കഴിയുക.ജീത്തു-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വന്ന നേര് പ്രേഷകരുടെ പ്രതീക്ഷ പോലെ വന്‍ ഹിറ്റാകുകയായിരുന്നു.കോടതിയും നിയമയുദ്ധവുമൊക്കെ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ഒരു ലീഗല്‍ ത്രില്ലര്‍ ഡ്രാമയാണ് ചിത്രം. പ്രിയാമണി, നന്ദു, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡന്‍, മാത്യു വര്‍ഗീസ്, കലേഷ്, രമാദേവി, കലാഭവന്‍ ജിന്റോ, രശ്മി അനില്‍, ഡോ.പ്രശാന്ത് എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.