
മുൻ പ്രധാനമന്ത്രിയും, സാമ്പത്തിക വിദഗ്ധനുമായ മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽസർവ്വകക്ഷി അനുസ്മരണ യോഗം കുന്ദമംഗലത്ത് നടന്നു. കുന്ദമംഗലം കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സി വി സംജിത്ത് സ്വാഗതം പറഞ്ഞ പരിപാടിയിൽ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി അധ്യക്ഷത വഹിച്ചു. കുന്ദമംഗലം എംഎൽഎ പിടിഎ റഹീം അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്തു.ടി കെ ജിതേഷ് കുമാർ അനുസ്മരണ കുറിപ്പ് വായിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിഅനിൽകുമാർ,തളത്തിൽ ചക്രയുധൻ ,എം ബാബുമോൻ,ഷൗക്കത്തലി പിലാശ്ശേരി, അഡ്വോ:പി ചാത്തുക്കുട്ടി, ഒ.ഹുസൈൻ ,ഐ മുഹമ്മദ് കോയ, ഭക് തോത്തമൻ,തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.മൗന ജാഥയ്ക്ക് ശേഷമാണ് അനുസ്മരണ ചടങ്ങ് നടന്നത്