ഇടുക്കി: പൂപ്പാറയില്‍ 14 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ക്ക് 90 വര്‍ഷം ജീവപര്യന്തവും 40,000 രൂപ പിഴയും ശിക്ഷ. പൂപ്പാറയില്‍ ബംഗാള്‍ സ്വദേശിനിയായ 14 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതികളായ തിരുനെല്‍വേലി വലവൂര്‍ സ്വദേശി എസ് സുഗന്ദ് (20), ബോഡി ധര്‍മപ്പട്ടി സ്വദേശി എം ശിവകുമര്‍ (21) , എസ്ററ്റ് പൂപ്പാറ കോളനി സ്വദേശി പി സാമുവല്‍ (ശ്യാം 21) എന്നിവര്‍ക്കെതിരെയാണ് ദേവികുളം അതിവേഗ പോക്സോ കോടതി ജഡ്ജി പി എ സിറാജുദീന്‍ ശിക്ഷ വിധിച്ച് ഉത്തരവായത്. വിവിധ വകുപ്പുകളിലാണ് 90 വര്‍ഷം കഠിനതടവ്.

2022 മെയ് 29നായിരുന്നു സംഭവം.കേസില്‍ ആറ് പ്രതികളില്‍ രണ്ടുപേര്‍ പ്രയാപൂര്‍ത്തിയാകത്തവരാണ്.ഒരാളെ വെറുതെ വീട്ടു.14 കാരിയും സുഹൃത്തും പൂപ്പാറയിലേക്ക് നടന്നു പോകുമ്പോള്‍ പ്രതികള്‍ സുഹൃത്തിനെ അടിച്ചവശനാക്കിയ ശേഷം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *