മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള കോമ്പിനേഷമാണ് പ്രിയദര്‍ശന്‍ മോഹന്‍ലാലിന്റേത്. അടുത്ത സുഹൃത്തുക്കളായ ഇരുവരും സിനിമയിലെത്തിയപ്പോഴും അത് നിലനിര്‍ത്തിയിരുന്നു. ലാലുവിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ നൂറുനാവാണ് പ്രിയന്.

പ്രിയനെക്കുറിച്ചും പ്രിയനൊപ്പം ചെയ്ത സിനിമകളെക്കുറിച്ചും വാചാലനായി മോഹന്‍ലാലും എത്താറുണ്ട്. പുതിയ സിനിമയായ കൊറോണ പേപ്പേഴ്‌സിന്റെ പ്രമോഷന്‍ പരിപാടികളിലും പ്രിയദര്‍ശന്‍ മോഹന്‍ലാലിനെക്കുറിച്ച് വാചാലനായിരുന്നു.

ഞാനില്ലെങ്കില്‍ മോഹന്‍ലാലുണ്ടാവും. പക്ഷേ, മോഹന്‍ലാലില്ലെങ്കില്‍ ചിലപ്പോള്‍ ഞാന്‍ ഇത്രയും കാലം സര്‍വൈവ് ചെയ്യില്ലായിരുന്നു. ഞാനുദ്ദേശിച്ചതിനെക്കാളും കൂടുതല്‍ എന്റെ സിനിമകളെ മനോഹരമാക്കിത്തന്നത് മോഹന്‍ലാലിന്റെ അഭിനയമാണ്.

ആ കാലത്ത് ആളുകള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനും കൂടിയായിരുന്നു മോഹന്‍ലാല്‍. ഞാന്‍ അങ്ങനെ സ്വയം ഒരു ബ്രാന്‍ഡായി എന്നെ കാണുന്നില്ല. എന്നെ വിമര്‍ശിക്കുന്നവര്‍ ഒരുപാടുണ്ട്. അവരോടൊന്നും ഒരു പ്രശ്‌നവുമില്ലെന്നും പ്രിയദര്‍ശന്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *