മലപ്പുറം: വളാഞ്ചേരിയില്‍ വന്‍ സ്‌ഫോടക ശേഖരം പിടികൂടി. നാല് പേര്‍ കസ്റ്റഡിയില്‍. ആയിരക്കണക്കിന് ജലാറ്റിന്‍ സ്റ്റിക്കുകളും ഡിറ്റനേറ്ററുകളും പിടികൂടി. എന്തിനാണ് സാധനങ്ങള്‍ കൊണ്ടുവന്നതെന്നതിനെ കുറിച്ച് വ്യക്തമല്ല. മലപ്പുറം എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാല് പേരെ പിടികൂടിയത്.

ജലാറ്റിന്‍ സ്റ്റിക്ക് 1124, ഡിറ്റനേറ്റര്‍ 4000, ഇലക്ട്രിക്ക് ഡിറ്റനേറ്റര്‍ 3340, സേഫ്റ്റി ഫ്യൂസ് 1820 എന്നിങ്ങനെയാണ് വളാഞ്ചേരി പൊലീസ് പിടികൂടിയത്. ഒരു മണിക്കൂറിനകം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് വളാഞ്ചേരി പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *