കുന്ദമംഗലം: കുന്ദമംഗലം യൂനിറ്റ് കമ്മിറ്റി അര്‍ഹരായ പാവങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റ് വിതരണം നടത്തി. വിതരണ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡണ്ട് അരിയില്‍ അലവി , എസ്‌കെഎസ്എസ്എഫ് കമ്മിറ്റിക്ക് പെരുന്നാള്‍ കിറ്റ് കൈമാറിക്കൊണ്ട് നിര്‍വഹിച്ചു.സമൂഹത്തിലെ അശരണരെ ചേര്‍ത്ത് പിടിക്കുന്നത് ഏറ്റവും വലിയ പുണ്യകര്‍മമാണെന്ന് അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ യൂനിറ്റ് സെക്രട്ടറി നിയാദ് അലി സ്വാഗതം പറഞ്ഞു. എസ്‌കെഎസ്എസ്എഫ് യൂനിറ്റ് പ്രസിഡണ്ട് എം.ഷെഫീഖ് അദ്ധ്യക്ഷത വഹിച്ചു. ആര്‍.വി.കുട്ടിഹസ്സന്‍ ദാരിമി ,അബൂബക്കര്‍ ഫൈസി മലയമ്മ ,കെ.പി.കോയ ഹാജി ,ഹംസ മാസ്റ്റര്‍ ചാത്തമംഗലം ,എം.കെ.മുഹമ്മദ് ഹാജി ,ഐ.മുഹമ്മദ് കോയ ,എം.കെ.അമീന്‍ ,സുള്‍ഫിക്കര്‍ ഗാരര, റിഷാദ് കെ.കെ ,നസീം എം.കെ ,ഷെഫീഖ്, റഹീം എം ,മുഹമ്മദലി എം.പി ,ഷിജാസ് തുടങ്ങിയവര്‍ പങ്കെടുത്തു .യൂനിറ്റ് സെക്രട്ടറി നിയാദലി സ്വാഗതവും , ഖജാഞ്ചി എന്‍.എം.നുഹൈബ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *