ഇന്ത്യൻ ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ച് യഷ് നായകനായ തെന്നിന്ത്യൻ സിനിമ കെ ജി എഫ് ചാപ്റ്റർ 2 . പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് 15 ദിവസങ്ങൾ കൊണ്ട് ചിത്രം 1000 കോടി ക്ലബ്ബിൽ കടന്നിരിക്കുകയാണ്. ഇതോടെ ഇന്ത്യൻ ബോക്സോഫീസിൽ ഏറ്റവും അധികം രൂപ നേടിയ സിനിമകളുടെ പട്ടികയിൽ നാലാം സ്ഥാനത്തെത്തിയിരിക്കുകയാണ് കെജിഎഫ്.

1000 കോടി ക്ലബിൽ ഇടം നേടുന്ന നാലാമത്തെ ചിത്രം കൂടെയാണ് കെജിഎഫ് ചാപ്റ്റർ 2.രാജമൗലി സംവിധാനം ചെയ്ത ‘ബാഹുബലി’, ‘ആർ ആർ ആർ’, ആമിർ ഖാന്റെ ‘ദംഗൽ’ എന്നിവയാണ് മുൻപ് 1000 കോടിയിലധികം കളക്റ്റ് ചെയ്ത സിനിമകൾ.

നിലവിൽ നാല് ഭാഷകളിൽ ചിത്രം 100 കോടിക്ക് മുകളിൽ നേടി കഴിഞ്ഞു. ഈ നേട്ടം കൈ വരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് കെജിഎഫ് 2.

ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് ബോക്സോഫീസിൽ കുതിക്കുന്നത്. ചിത്രത്തിന്റെ നിലവിലെ കുതിപ്പ് തുടരാനായാല്‍ ദംഗലിന്റെ ഇന്ത്യന്‍ ബോക്‌സ്ഓഫീസിലെ റെക്കോഡ് കെജിഎഫ് തകർക്കും എന്നാണ് സിനിമ വൃത്തങ്ങളുടെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *