കാസർഗോഡ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് വാഹന പരിശോധനക്കിടെ കാറിൽ കൊണ്ട് പോകുകയായിരുന്ന സ്ഫോടക വസ്തുക്കൾ പിടികൂടി.സംഭവത്തിൽ, മുളിയാർ കെട്ടുംകല്ല് സ്വദേശി മുഹമ്മദ് മുസ്തഫ പിടിയിൽ. 13 ബോക്സുകളിലായി 2800 എണ്ണം ജലാറ്റീൻ സ്റ്റിക്കുകളും ഡീറ്റെനേറ്റർസ് 6000 എണ്ണവും സ്പെഷ്യൽ ഓർഡിനറി ഡീറ്റെനേറ്റർസ് 500 എണ്ണവും പിടികൂടി. ഇത് കൂടാതെ, എയർ കാപ് 300, സീറോ ക്യാപ് 4, നമ്പർ ക്യാപ് 7 എന്നിവയും പിടിച്ചെടുത്തു.ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലും ജലാറ്റിൻ സ്‌റ്റിക്കുകളും അനുബന്ധ സാധനങ്ങളും കണ്ടെത്തി.

കസ്റ്റഡിയിൽ എടുക്കുന്നതിന് മുൻപ് കൈ ഞരമ്പ് മുറിച്ച് പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളുടെ പരിക്ക് ​ഗുരുതരമല്ല. കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് പ്രതി

Leave a Reply

Your email address will not be published. Required fields are marked *