ആലപ്പുഴ:ആലപ്പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ ആളെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പറവൂര്‍ സ്വദേശി കെജെ ജെയിംസ് (65) ആണ് മരിച്ചത്. ഇന്നലെ രാത്രി പറവൂര്‍ കിഴക്ക് ഇളയിടതുരുത്ത് പഠശേഖരത്തില്‍ ആണ് മരിച്ച നിലയില്‍ കണ്ടത്. കാല്‍ വഴുതി വീണതാകാമെന്ന് പ്രാഥമിക നിഗമനം.

അതേസമയം, ആലപ്പുഴയില്‍ കനത്തമഴ തുടരുകയാണ്. കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതോടെ കുട്ടനാട്ടില്‍ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം നിറഞ്ഞു. പമ്പ, മണിമല, അച്ചന്‍കോവില്‍ ആറുകളുടെ കൈവഴികളായ ജലാശയങ്ങളില്‍ ജലനിരപ്പ് അപകടനില കവിഞ്ഞു. ആലപ്പുഴ നഗരത്തിന്റെ കിഴക്കന്‍ മേഖലയായ ചുങ്കം, തിരുമല , പള്ളാത്തുരുത്തി ഭാഗങ്ങളില്‍ പാടശേഖരങ്ങള്‍ കരകവിഞ്ഞ് വീടുകളില്‍ വെള്ളം കയറി. അമ്പലപ്പുഴ താലൂക്കില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. കുട്ടനാട് താലൂക്കില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *