നിരവധി തമാശകളും പഴയ വീഡിയോകളും ഒക്കെ പലപ്പോഴായി പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായി നില്കാറുള്ള താരമാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോഴിതാ അത്തരത്തില്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ച ഒരു പഴയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 2015ല്‍ ഷാര്‍ജയില്‍ വെച്ച് നടന്ന ‘മഴവില്ലഴകില്‍ അമ്മ’ എന്ന പരിപാടിക്കായി നടത്തിയ ഫ്‌ലൈറ്റ് യാത്രയില്‍ നിന്നുള്ള ഒരു ഭാഗമാണ് കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.നമ്മുക്ക് ചുറ്റും ക്രയ്‌സിയായ സുഹൃത്തുക്കളുള്ളപ്പോള്‍’ എന്ന അടികുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും വീഡിയോ പോസ്റ്റ് ചെയതതിന് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്.


താന്‍ വളരെ പ്രധാനപ്പെട്ടൊരു കര്‍ത്തവ്യം ചെയ്തു കൊണ്ടിരിക്കുന്ന ആളാണ് എന്ന് കുഞ്ചാക്കോ ബോബന്‍ പറയുമ്പോള്‍ അത് കേട്ട് പൊട്ടിച്ചിരിക്കുന്ന ജയസൂര്യയെയും ഒപ്പം ‘എന്തുവാടാ അതെന്ന്’ ചോദിക്കുന്ന നരേനുമാണ് വീഡിയോയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *