പന്തീരാങ്കാവ് യു എ പി എ കേസിൽ പ്രതിയായ അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സുപ്രിംകോടതിയിൽ. കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാൻ ഹൈക്കോടതി തയാറാകാത്ത സാഹചര്യത്തിലാണ് കേന്ദ്ര ഏജൻസി സുപ്രിംകോടതിയെ സമീപിച്ചത്.
താഹ ഫസലിന്റെ ജാമ്യാപേക്ഷയിലും, അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻ.ഐ.എയുടെ ഹർജിയിലും വാദം കേൾക്കും.മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എന്‍.ഐ.എ തടങ്കലിലാക്കിയ രണ്ടുപേരില്‍ ഒരാള്‍ക്ക് ജാമ്യം അനുവദിക്കുകയും മറ്റെയാള്‍ക്ക് നിഷേധിക്കുകയും ചെയ്തതിനെതിരെ സുപ്രീം കോടതി നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു.
ഹർജി സമർപ്പിച്ച വിവരം അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു കോടതിയെ അറിയിച്ചു. ഓഗസ്റ്റ് 24ന് കേസ് പരിഗണിക്കാമെന്ന് ജസ്റ്റിസ് നവീൻ സിൻഹ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് നവീൻ സിൻഹ, ആ൪ സുഭാഷ് റെഡ്ഢി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്.