നെറ്റ്ഫ്‌ലിക് ആന്തോളജിയായ ഗോസ്റ്റ് സ്‌റ്റോറീസിലെ അനുരാഗ് കശ്യപിന്റെ ചിത്രത്തിനെതിരെ പരാതി. ഡിജിറ്റല്‍ മീഡിയ എതിക്‌സ് കോഡ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അനുരാഗ് കശ്യപിനെതിരെ നെറ്റ്ഫ്‌ലിക്‌സിലാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഗര്‍ഭം അലസിയതിന് ശേഷം ഭ്രൂണത്തെ ഭക്ഷിക്കുന്ന ദൃശ്യങ്ങള്‍ക്കെതിരെയാണ് പരാതി. ഗര്‍ഭഛിദ്രം സംഭവിച്ച സ്ത്രീകള്‍ അനുഭവിക്കുന്ന ട്രോമ വര്‍ധിപ്പിക്കാന്‍ ഈ രംഗം കാരണമാകുമെന്നാണ് പരാതിയില്‍ പറയുന്നത്. ഗര്‍ഭഛിദ്രമുണ്ടായ സ്ത്രീകള്‍ക്ക് ഈ രംഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാമായിരുന്നുവെന്നും പരാതിയിലുണ്ട്.

ഗോസ്റ്റ് സ്‌റ്റോറീസ് എന്ന ആന്തോളജിയില്‍ നാല് ഹൊറര്‍ ചിത്രങ്ങളാണ് ഉള്ളത്. സോയ അക്തര്‍, ദിബാകര്‍ ബാനര്‍ജി, കരണ്‍ ജോഹര്‍ എന്നിവരാണ് അനുരാഗ് കശ്യപിന് പുറമെയുള്ള സംവിധായകന്‍. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചിത്രത്തില്‍ ശോഭിത ധൂളിപാലയാണ് കേന്ദ്ര കഥാപാത്രം. 2020 ജനുവരിയിലാണ് നെറ്റ്ഫ്‌ലിക്‌സില്‍ ആന്തോളജി റിലീസ് ചെയ്തത്.

അത് സംഭവിച്ചിരിക്കുന്നു, ഗോസ്റ്റ് സ്‌റ്റോറീസിനെതിരെ നെറ്റ്ഫ്‌ളിക്‌സിന് പരാതി വന്നിരിക്കുന്നു. ദിസ് ഇസ് ദ എന്‍ഡ്. എന്നായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ അനുരാഗ് കശ്യപിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *