കമ്മാരസംഭവത്തിന് ശേഷം മുരളി ഗോപിയുടെ രചനയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രം തീർപ്പിന്റെ ടീസർ പുറത്തിറങ്ങി. ഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തൽവാർ, ഹന്ന റെജി കോശി എന്നിവരാണ് ടീസറിൽ പ്രത്യക്ഷപ്പെടുന്ന മറ്റ് താരങ്ങള്‍.
വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് എന്ന ചിത്രത്തിന്റെ ടാഗ്‍ലൈന്‍ ടീസറിലും സംഭാഷണമായുണ്ട്. മുരളി ഗോപി, ഇഷ തൽവാർ എന്നിവരും താരനിരയിലുണ്ട്. സുനിൽ കെ.എസ് ഛായാഗ്രഹണം നിർവഹിക്കുന്നു. മുരളി ഗോപി തന്നെയാണ് ഗാനരചനയും സംഗീതസംവിധാനവും. മുരളി ഗോപി ആദ്യമായി സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. ഗോപി സുന്ദറാണ് പശ്ചാത്തലസംഗീതം. ‘കമ്മാര സംഭവത്തിന്’ ശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘തീർപ്പ്’. ‘കമ്മാര സംഭവത്തിന്റെ’ തിരക്കഥ രചിച്ചതും മുരളി ഗോപിയാണെന്ന പ്രത്യേകതയുമുണ്ട്.
