രണ്‍ബീര്‍ കപൂറും ശ്രദ്ധ കപൂറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിൽ തീപിടിത്തം.വെള്ളിയാഴ്ച വൈകിട്ടുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മുംബൈയിലെ അന്ധേരി വെസ്റ്റിലാണ് സംഭവം. 32 വയസുള്ള യുവാവാണ് മരിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.ഇയാളെ ആശുപത്രിയിൽ എത്തിക്കുമ്പോൾ ജീവനുണ്ടായിരുന്നില്ലെന്ന് കൂപ്പർ ആശുപത്രിയിലെ ഡോക്ടർ വ്യക്തമാക്കി.അഗ്നിശമനസേനയുടെ എട്ട് യൂണിറ്റുകൾ എത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. രാത്രി 10.30 ഓടെയാണ് തീ പൂർണമായി അണയ്ക്കാനായത്. തീപിടിയ്ക്കാനുള്ള കാരണം വ്യക്തമല്ല. തീ കത്തുന്നതിന്റേയും മറ്റും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.സിനിമയുടെ അണിയറപ്രവർത്തകരിൽ ചിലർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു ഷോപ്പിൽ നിന്ന് തീ പടർന്ന് സമീപത്തുള്ള സ്റ്റുഡിയോയിലേക്ക് പടരുകയായിരുന്നുവെന്നാണ് പുറത്തുവന്നിട്ടുള്ള പ്രാഥമികവിവരം. നായകനും നായികയും ചേർന്നുള്ള ഗാനരംഗമായിരുന്നു ഇവിടെ ചിത്രീകരിക്കേണ്ടിയിരുന്നത്.രൺബീറും ശ്രദ്ധയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ലൗ രഞ്ജൻ. ബോണി കപൂറും ഡിംപിൾ കപാഡിയയുമാണ് മറ്റുരണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
Related Posts
സിഡ്നി ഏകദിനം; കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക്
ഇന്നലെ നടന്ന ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐസിസി
November 28, 2020
ദൃശ്യം 2 ആമസോൺ പ്രൈമിൽ; ടീസർ പുറത്ത്
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ദൃശ്യം എന്ന സിനമയുടെ രണ്ടാം പതിപ്പ്
January 1, 2021
മരക്കാര്‍ മാര്‍ച്ചിലെത്തും; റിലീസിംഗ് തീയ്യതി പുറത്തുവിട്ട് ആന്റണി പെരുമ്പാവൂര്‍
പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസിംഗ് തീയ്യതി
January 2, 2021
ഉയരുന്നത് അനാവശ്യ വിവാദങ്ങള്‍, നാലു വേദികളിലായി ഐഎഫ്എഫ്കെ നടത്തുന്നത്
കോവിഡിന്റെ സാഹചര്യത്തില്‍ പതിവ് രീതികള്‍ അനുസരിച്ച് ഐഎഫ്എഫ്കെ സംഘടിപ്പിക്കുവാന്‍ കഴിയില്ലെന്ന് സിനിമാ മന്ത്രി എകെ
January 3, 2021
‘ഷെയിം മാതൃഭൂമി’, തെരഞ്ഞെടുപ്പിൽ കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി
തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് വേണ്ടി കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി പാർവതി തിരുവോത്ത്. നിയമസഭാ
February 11, 2021
