ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ എൻഐടി പരിസരത്ത് സ്ഥാപിച്ച 33 കെ.വി സബ്സ്റ്റേഷന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഓൺലൈനായി നിർവഹിച്ചു. പി.ടി.എ റഹീം എംഎൽഎ അധ്യക്ഷനായി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിട്ടു നൽകിയ 50 സെന്റ് സ്ഥലത്താണ് 8 കോടി രൂപ ചെലവിൽ പുതിയ സബ്സ്റ്റേഷൻ നിർമ്മിച്ചത്. എൻഐടിയുടെ ആഭ്യന്തര വൈദ്യുതി ആവശ്യകത നിറവേറ്റുന്നതോടൊപ്പം പരിസര പ്രദേശങ്ങളിലെ വൈദ്യുതി വിതരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ സബ് സ്റ്റേഷൻ സ്ഥാപിച്ചിട്ടുള്ളത്. കെഎസ്ഇബി ചുമതലയിൽ പ്രവൃത്തി ആരംഭിച്ച് കേവലം 327 ദിവസങ്ങൾക്കകമണ് ഈ സബ്സ്റ്റേഷന്റെ പ്രവൃത്തി പൂർത്തീകരിച്ചത്. എൻ.ഐ.ടി, ചാത്തമംഗലം, കട്ടാങ്ങൽ, മലയമ്മ, ചൂലൂർ പ്രദേശങ്ങളിലുള്ള പതിനായിരത്തോളം വരുന്ന ഉപഭോക്താക്കൾക്ക് കാര്യക്ഷമമായും ഇടതടവില്ലാതെയും വൈദ്യുതി വിതരണം നടത്താൻ സംസ്ഥാന സർക്കാരിന്റെ നാലാം നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയ ഈ പദ്ധതിയിലൂടെ സാധ്യമാവും.എൻഐടി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഓളിക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി ശിവദാസൻ നായർ, മുംതാസ് ഹമീദ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി.ടി അബ്ദുറഹിമാൻ, സബിത സുരേഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ യുഗേഷ് ബാബു, ചുലൂർ നാരായണൻ, ഇ.പി മുഹമ്മദ് ജസീൽ, പി വേലായുധൻ, ബാലകൃഷ്ണൻ കൊയിലേരി, കെ.കെ അബൂബക്കർ, അബൂബക്കർ ഹാജി, മംഗലഞ്ചേരി ശിവദാസൻ എന്നിവർ സംസാരിച്ചു.കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ആർ ലേഖാറാണി റിപ്പോർട്ട് അവതരിപ്പിച്ചു. ട്രാൻസ്മിഷൻ നോർത്ത് ചീഫ് എൻജിനീയർ എസ് ശിവദാസ് സ്വാഗതവും ട്രാൻസ്മിഷൻ ഡിവിഷൻ എക്സി. എൻജിനീയർ എം സാജു നന്ദിയും പറഞ്ഞു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020