കെജിഎഫ് നിർമാതാക്കളായ ഹോംബാലെ ഫിലിംസിന്റെ പുതിയ സിനിമയിൽ ഫഹദ് ഫാസിലും അപർണ ബാലമുരളിയും.ലൂസിയ, യുടേണ്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ പവന്‍കുമാര്‍ ആദ്യമായി മലയാളത്തിലൊരുക്കുന്ന ചിത്രത്തിന് ധൂമം എന്നാണ് പേരിട്ടിരിക്കുന്നത് , . മലയാളം, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലൊരുക്കുന്ന ചിത്രം ഒക്ടോബര്‍ ആദ്യവാരം ചിത്രീകരണം ആരംഭിക്കും. 2023 ലായിരിക്കും ചിത്രം തിയ്യേറ്ററുകളിലെത്തുക.ഫഹദിനെയും അപര്‍ണ ബാലമുരളിയെയും കൂടാതെ റോഷന്‍ മാത്യുവും ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷത്തിലെത്തും. പ്രീത ജയരാമനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അനീസ് നാടോടി പ്രൊഡക്ഷന്‍ ഡിസൈന്‍.

ഒരുപുകച്ചുരളിന്റെ ദൃശ്യത്തിനൊപ്പമാണ് ചിത്രത്തിന്റെ ടൈറ്റില്‍ ധൂമം എന്ന പോസ്റ്ററില്‍ കൊടുത്തിരിക്കുന്നത്. പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് സംവിധായകന്‍ പവന്‍കുമാര്‍ ട്വീറ്റ് ചെയ്തത് , നിങ്ങള്‍ വിതച്ചത് നിങ്ങള്‍ക്ക് കൊയ്യാമെന്നാണ്

Leave a Reply

Your email address will not be published. Required fields are marked *