ജനങ്ങള്‍ ആഗ്രഹിച്ചാല്‍, ബിജെപി ടിക്കറ്റ് നല്‍കിയാല്‍ രഷ്ട്രീയ പ്രവേശനത്തിന് തയ്യാറാണെന്ന് ബോളിവുഡ് നടി കങ്കണ റണൗത്ത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഷിംലയില്‍ നടന്ന പഞ്ചായത്ത് ആജ് തക് ഹിമാചല്‍ പ്രദേശ് പരിപാടിയില്‍ വച്ചാണ് കങ്കണ നിലപാട് വ്യക്തമാക്കിയത്. ബിജെപി ടിക്കറ്റ് നല്‍കുകയും ചെയ്യുന്ന പക്ഷം ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍നിന്ന് മത്സരിക്കുന്നതിന് തയ്യാറാണെന്ന് കങ്കണ കൂട്ടിച്ചേർത്തു.അതേസമയം കങ്കണയെ സ്വാഗതം ചെയ്യുന്നുവെന്ന് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നഡ്ഡ പറഞ്ഞു.തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്ന കാര്യത്തില്‍ കൂടിയാലോചനയ്ക്ക് ശേഷമേ തീരുമാനിക്കാനാകൂവെന്ന് അദ്ദേഹം വ്യക്തമാക്കി.’പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാമുള്ള ഇടം ബി.ജെ.പിയിലുണ്ട്. ബി.ജെ.പി ടിക്കറ്റില്‍ കങ്കണ മത്സരിക്കണമോ വേണ്ടയോ എന്നത് എന്റെ മാത്രം തീരുമാനം അല്ല. വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ ആരെയും പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്താറില്ല. നിങ്ങള്‍ നിരുപാധികമായി പാര്‍ട്ടിയിലേയ്ക്ക് വരണം. അതിനുശേഷം പാര്‍ട്ടി കാര്യങ്ങള്‍ തീരുമാനിക്കും’, നഡ്ഡ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *