ഇസ്രയേല്‍ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. മുഴുവന്‍ വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ നെതന്യാഹു സഖ്യത്തിന് 53 സീറ്റും ഐസന്‍കോട്ട് സഖ്യത്തിന് 48 സീറ്റും അറബ് പാര്‍ട്ടികള്‍ക്ക് 19 സീറ്റും ലഭിച്ചു. 120 അംഗ പാര്‍ലമെന്റില്‍ 61 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. 27 സീറ്റുകളുമായി നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.

സര്‍ക്കാര്‍ രൂപീകരിക്കാര്‍ നെതന്യാഹു സഖ്യത്തിനൊപ്പം ചേരില്ലെന്ന് യഷാര്‍ പാര്‍ട്ടി നേതാവായ ഗാദി ഐസന്‍കോട്ട് ആവര്‍ത്തിച്ചതോടെ അറബ് ജോയിന്റ് ലിസ്റ്റുമായി ചേരുമെന്ന് അഭ്യൂഹമുണ്ട്. നവംബര്‍ നാലിനാണ് ഔദ്യോഗിക ഫലപ്രഖ്യാപനം നടക്കുക. പാര്‍ലമെന്റ് സ്പീക്കറായ ലിക്കുഡ് നേതാവ് അമീര്‍ ഒഹാനയെ പുറത്താക്കാനുള്ള ഭൂരിപക്ഷം തികയ്ക്കാന്‍ പ്രതിപക്ഷ സഖ്യം സഹായം തേടിയെന്ന് ജോയിന്റ് ലിസ്റ്റിലെ പ്രധാന പാര്‍ട്ടിയായ തആല്‍ വ്യക്തമാക്കിയിട്ടുണ്ട്.

റഹാം പാര്‍ട്ടിയുമായോ അറബ് ജോയിന്റ് ലിസ്റ്റുമായി സഖ്യമുണ്ടാക്കുന്നതിനു പകരം ഐസന്‍കോട്ടിനെ പ്രധാനമന്ത്രിയാക്കിക്കൊണ്ട് നെതന്യാഹു സഖ്യം യഷാര്‍ പാര്‍ട്ടി സഖ്യവുമായി കൂട്ടുചേരുമോ എന്നും ഉറ്റുനോക്കുന്നവരുണ്ട്. പാര്‍ട്ടികള്‍ സഖ്യ രൂപീകരണവുമായി മുന്നോട്ടു നീങ്ങണമെന്നും മറ്റൊരു തിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നും ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് ആവശ്യപ്പെട്ടു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റേയും ഗള്‍ഫില്‍ തുടരുന്ന അക്രമങ്ങളുടേയും മറ്റും പശ്ചാത്തലത്തില്‍ ഇസ്രയേല്‍ ഇനി ആര് ഭരിക്കുമെന്നത് ഏറെ നിര്‍ണായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *