ടീം ഇന്ത്യയുടെ ആദ്യ ലോകകപ്പ് കിരീട നേട്ടത്തെ ആധാരമാക്കി കബീർ ഖാൻ സംവിധാനം ചെയ്ത സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രമായ ’83’യുടെ ട്രെയ്‌ലര്‍ പുറത്ത്.

ഇന്ത്യയെ 1983 ലെ ലോകകപ്പ് ടൂര്‍ണമെന്റില്‍ നയിച്ച ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ റോളില്‍ ബോളിവുഡ് താരം രണ്‍വീര്‍സിംഗ് 83 യിൽ എത്തുന്നു . ചിത്രത്തില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം ജീവ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ശ്രീകാന്തായി വേഷമിടുന്നു . ചിത്രത്തില്‍ മദന്‍ ലാല്‍ ആയി ഹാര്‍ഡി സന്ധുവും ബല്‍വീന്ദര്‍ സന്ധുവിന്റെ വേഷത്തില്‍ അമ്മി വിര്‍ക്കും ട്രെയിലറില്‍ തന്നെ ശ്രദ്ധ പിടിച്ച് പറ്റുന്നു.
ക്രിസ്മസ് റിലീസായി ചിത്രം ഡിസംബര്‍ 24 ന് ഇന്ത്യയിലെ തിയേറ്ററുകളിലെത്തും.

ഒട്ടും സാധ്യത കല്‍പ്പിക്കാതിരിരുന്ന ഒരു ടീം എന്ന നിലയില്‍ നിന്നും കരുത്തരായ ഓസ്‌ട്രേലിയയെയും വെസ്റ്റ് ഇന്‍ഡീസിനെയും അട്ടിമറിച്ച ലോകകപ്പ് നേട്ടം കുറിച്ച 1983 ലെ ഇന്ത്യന്‍ ടീമിന്റെ കഥയാണ് സിനിമയിൽ പറയുന്നത് . ഇന്ത്യയുടെ 1983 ലോകകപ്പിലെ പ്രയാണം സംബന്ധിച്ച് വ്യക്തമായ സൂചന മൂന്ന് മിനിറ്റില്‍ അധികം നീളുന്ന ട്രെയ്‌ലറില്‍ നല്‍കുന്നുണ്ട്.

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. ദീപിക പദുകോണ്‍ ആണ് നായിക. സിനിമയില്‍ പങ്കജ് ത്രിപാഠി, ബൊമാന്‍ ഇറാനി, സാക്വിബ് സലിം, ഹാര്‍ഡി സന്ധു, താഹിര്‍ രാജ് ഭാസിന്‍, ഡിങ്കര്‍ ശര്‍മ്മ, ജതിന്‍ സര്‍ന, നിശാന്ത് ദാഹിയ തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

2020ല്‍ റിലീസ് ചെയ്യാനായിരുന്ന ചിത്രം കൊവിഡ് കാരണം പല തവണ മാറ്റിവെയ്ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *