ചെന്നൈ : ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്ക് കോടികൾ വിലയുള്ള വാഹനം പിറന്നാൾ സമ്മാനമായി നൽകി ഭർത്താവും സംവിധായകനുമായ വിഗ്നേഷ് ശിവൻ. മെഴ്‌സിഡീസിന്റെ അത്യാഡംബര വാഹനമായ മെയ്ബാക്കാണ് ​വിഗ്നേഷ് സമ്മാനമായി നൽകിയത്. പിറന്നാൾ സമ്മാനം ലഭിച്ച സന്തോഷം നയൻതാര തന്നെയാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.മെഴ്‌സിഡീസിന്റെ അത്യാഡംബര മോഡലായ മെയ്ബയുടെ ലോഗോയുടെ ചിത്രവും കുറിപ്പുമാണ് നയൻതാര ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. പുതിയ ‘അഴകിനെ’ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നു. ഏറെ മാധുര്യമുള്ള പിറന്നാൾ സമ്മാനം. പ്രിയതമന് നന്ദി എന്ന കുറിപ്പോടെയാണ് രണ്ട് ചിത്രങ്ങൾ നയൻതാര ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. മെയ്ബയുടെ ഏത് മോഡലാണ് വിഗ്നേഷ് സമ്മാനിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. മെയ്ബയുടെ മൂന്ന് മോഡലുകളാണ് മെഴ്‌സിഡീസ് ഇന്ത്യയിൽ എത്തിച്ചിട്ടുള്ളത്. ഇന്ത്യയിൽ തന്നെ അസംബിൾ ചെയ്യുന്ന എസ്580 സെഡാൻ, വിദേശത്ത് നിർമിച്ചെത്തുന്ന എസ് 680 സെഡാൻ, ജി.എൽ.എസ് 600 എസ്.യു.വിയുമാണ് ഈ മെയ്ബ മോഡലുകൾ. 2.69 കോടി രൂപ മുതൽ 3.40 കോടി രൂപ വരെയാണ് മെയ്ബ മോഡലിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.

Leave a Reply

Your email address will not be published. Required fields are marked *