പൂനെ:ഇരുപത്തൊന്നുകാരനായ വിദ്യാർത്ഥിയെ കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്വവർഗ പങ്കാളിയായ യുവാവിനായി പൊലീസ് അന്വേഷണം തുടങ്ങി. ബിബിഎ വിദ്യാർഥിയായ യുവാവാണ് മഹാരാഷ്ട്രയിലെ വഘോളിയിലെ ഹോസ്റ്റൽ മുറിയിൽ കൊല്ലപ്പെട്ടത്. കോളജ് ഹോസ്റ്റലിലാണ് ഇരുവരും കഴിഞ്ഞിരുന്നത്. പുതിയ പ്രണയബന്ധത്തെ ചൊല്ലിയുണ്ടായ തർക്കം മുറുകിയതോടെ ബിബിഎ വിദ്യാർഥിയെ മൂർച്ചയേറിയ ആയുധം കൊണ്ട് യുവാവ് കുത്തുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. നിലവിളി കേട്ട് ഓടിയെത്തിയ ഹോസ്റ്റൽ അധികൃതർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പങ്കാളി മരിച്ചുവെന്ന് കണ്ടതും കുത്തിയ യുവാവ് ഓടി രക്ഷപെട്ടു. മരിക്കുന്നതിനു മുൻപ് യുവാവ് ആരാണ് കുത്തിയതെന്ന് വെളിപ്പെടുത്തിയെന്നാണ് പൊലീസ് അറിയിച്ചത്. ഇയാൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കൊലക്കുറ്റം ചുമത്തി കേസ് റജിസ്റ്റർ ചെയ്തു.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
