കൊച്ചി: കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍നിന്ന് വീണ് അപകടം പറ്റിയ ഉമാ തോമസ് എംഎല്‍എയുടെ തലയുടെ പരിക്ക് ഗുരുതരമല്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. അപകടനില തരണം ചെയ്തെന്ന് ഇപ്പോഴും പറയാറായിട്ടില്ലെന്നും വെന്റിലേഷനില്‍ തുടരുമെന്നും പാലാരിവട്ടം റിനൈ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നലത്തേതിനെ അപേക്ഷിച്ച് ഉമാ തോമസിന്റെ തലയുടെ പരിക്ക് ഗുരുതരമല്ലെന്ന് മെഡിക്കല്‍ ഡയറക്ടര്‍ കെ കൃഷ്ണനുണ്ണി പറഞ്ഞു. തലച്ചോറിനുണ്ടായ ക്ഷതത്തിന്റെ അവസ്ഥ കൂടുതല്‍ ഗുരുതരമായിട്ടില്ല. ആന്തരിക രക്തസ്രാവം കൂടിയിട്ടില്ലെന്നുംഅദ്ദേഹം പറഞ്ഞു.
ശ്വാസകോശത്തിലെ ചതവ് അല്‍പം കൂടിയിട്ടുണ്ട്. ചതവ് മാറാന്‍ കൂടുതല്‍ സമയമെടുക്കും. വരും ദിവസങ്ങളിലും വെന്റിലേഷനില്‍ തുടരും. ശ്വാസകോശത്തിലെ ഇന്‍ഫെക്ഷന്‍ മാറാനായി രണ്ടുതരം ആന്റി ബയോട്ടിക്കുകള്‍ കൊടുക്കുന്നുണ്ട്. അപകടനില തരണം ചെയ്തെന്ന് പറയാറിയിട്ടില്ല. ഇന്‍ഫെക്ഷന്‍ കൂടാനും സാധ്യതയുണ്ട്. ഇന്നത്തെ സ്‌കാനില്‍ അഡീഷണല്‍ ഇന്‍ജുറിയൊന്നുമില്ല. അതുതന്നെ നല്ല പുരോഗതിയാണ്.തടി കൂടതലായതിനാല്‍ റിക്കവറിക്ക് സാധാരണത്തിനേക്കാള്‍ സമയം എടുക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.