പ്രണവ് മോഹന്‍ലാൽ വിനീത് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ഹൃദയത്തെ പ്രശംസിച്ച് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍. പറയാന്‍ വാക്കുകളില്ലെന്നും അഭിമാനം തോന്നുന്നുവെന്നും വിസ്മയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
കഴിഞ്ഞ ദിവസമാണ് ഹൃദയം കണ്ടതെന്നും പറയാൻ വാക്കുകളില്ലെന്നും അതിമനോഹരമായ യാത്രയായിരുന്നുവെന്നും വിസ്മയ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. ‘ഒടുവിൽ ഞാൻ ഹൃദയം കണ്ടു. പറയാൻ വാക്കുകളില്ല. എന്തൊരു മനോഹരമായ യാത്ര. അതിസുന്ദരം. ചിത്രത്തിലെ ഓരോ ഘടകങ്ങളും ഇഷ്ടപ്പെട്ടു. സിനിമയ്ക്കു പിന്നിൽ എല്ലാവരുടെയും ഹൃദയത്തിന്റെ പങ്കുണ്ട്. അത് കാണാനുമാകും. അഭിമാനം തോന്നുന്നു’, വിസ്മയ കുറിച്ചു
ജനുവരി 21നാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. റിലീസിന് പിന്നാലെ ചിത്രത്തെ കുറിച്ച് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഹൃദയം പ്രണവ് മോഹന്‍ലാലിന്റെ സോളോ ഹിറ്റാണെന്ന് നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യവും അഭിപ്രായപ്പെട്ടിരുന്നു.