കർണാടക സ്കൂൾ പാഠപുസ്തകത്തിൽ പോസ്റ്റുമാനായി നടൻ കുഞ്ചാക്കോ ബോബൻ. പ്രൈമറി ക്ലാസിലെ കുട്ടികള്‍ പഠിക്കുന്ന തരത്തിലുള്ള പുസ്തകത്തിലെ പേജില്‍ പല ജോലികള്‍ ചെയ്യുന്നവരെയാണ് പരിചയപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ പോസ്റ്റ്മാന്‍ എന്നെഴുതി കുഞ്ചാക്കോ ബോബന്റെ ചിത്രമാണ് കൊടുത്തിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ പോസ്റ്റുമാനായി അഭിനയിച്ച ‘ഒരിടത്തൊരു പോസ്റ്റ്മാൻ’ സിനിമയിലെ ഫോട്ടോയാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ചിത്രം വൈറലായതോടെ പ്രതികരിച്ച് ചാക്കോച്ചനും രംഗത്തുവന്നു. ‘അങ്ങനെ കര്‍ണാടകയില്‍ സര്‍ക്കാര്‍ ജോലിയും സെറ്റ് ആയി. പണ്ട് കത്തുകള്‍ കൊണ്ടു തന്ന പോസ്റ്റുമാന്‍റെ പ്രാർഥന.’ ചാക്കോച്ചൻ പറഞ്ഞു.

കുഞ്ചാക്കോയുടെ പോസ്റ്റിന് താഴെ രസകരമായ കമന്റുകൾ നിറയുകയാണ്. ‘അപ്പോൾ നാളെ ഒന്നാം തീയതി ശമ്പളം കിട്ടുമല്ലേ ചിലവുണ്ട്’ എന്നായിരുന്നു നടൻ ആന്റണി വർ​ഗീസിന്റെ കമന്റ്. അപ്പൊ എങ്ങനാ? ജോലി കിട്ടിയ ഉടനെ ലീവ് കിട്ടൂല്ലല്ലോ..!! സ്ക്രിപ്റ്റ് ആണേൽ എഴുത്തും തുടങ്ങിപ്പോയി..!! രാജൂന്റെ നമ്പർ സമയം കിട്ടുമ്പോ ഒന്ന് ഇൻബോക്സിൽ ഇടണേ- എന്നായിരുന്നു സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെ കമന്റ്

Leave a Reply

Your email address will not be published. Required fields are marked *