
പുരുഷന് എതിരെ കേസ് എടുക്കൽ ആണ് ഈ നാട്ടിലെ പുരോഗമനം. നടിക്ക് എതിരെ മാനഷ്ടത്തിന് വക്കീൽ നോട്ടീസ് അയക്കും. അപകീർത്തിപ്പെടുത്തിയതിന് പൊലീസിൽ പരാതി നൽകും.എന്താണ് കേസ് വന്നാൽ ഉള്ള ബുദ്ധിമുട്ട് എന്ന് ഹണി റോസ് മനസ്സിലാക്കണം. മൂഡിന് അനുസരിച്ച് പരാതി നൽകിയിട്ട് ഈസി ആയി പോകാം എന്ന് നടി കരുതേണ്ട. ആരെങ്കിലും പ്രകോപിച്ചിട്ടാകും നടി വീണ്ടും പരാതി നൽകിയതെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.