വെല്ലൂരിൽ വനിത ഡോക്ടറെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ 4 യുവാക്കൾക്ക് 20 വർഷം കഠിനതടവ്. പ്രതികൾക്ക് 25,000 രൂപ പിഴയും വെല്ലൂർ മഹിളാ കോടതി വിധിച്ചു. വനിതാ ഡോക്ടറുടേയും സുഹൃത്തുക്കളുടേയും ഫോണുകളും സ്വർണവും പഴ്സും സംഘം തട്ടിയെടുക്കുകയും . ഇവരുടെ എടിഎം കാർഡിൽ നിന്ന് 40000 രൂപ സംഘം പിൻവലിക്കുകയും ചെയ്തിരുന്നു. സംഭവത്തിലെ പ്രതികൾ മദ്യപിച്ച ശേഷം മറ്റൊരു തല്ലുകേസിൽ പ്രതിയായതിന് പിന്നാലെയാണ് വനിതാ ഡോക്ടർക്കെതിരായ അതിക്രമം പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് വനിതാ ഡോക്ടർ പരാതിയുമായി എത്തിയത് .ശിക്ഷാവിധിക്ക് ശേഷം പുറത്തിറങ്ങുമ്പോൾ പ്രതികൾ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് കോടതി പരിസരത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. 2022 മാർച്ചിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. 2022 മാർച്ച് 16ന് വനിതാ ഡോക്ടറെ കാട്പാടിയിൽ നിന്ന് ഓട്ടോയിൽ തട്ടിക്കൊണ്ട് പോയാണ് പ്രതികൾ കൂട്ട ബലാത്സംഗത്തിനിരയാക്കിയത്.
ഓട്ടോ ഡ്രൈവർ പാർത്ഥിപൻ, സുഹൃത്തായ മണികണ്ഠൻ, ഭരത്, സന്തോഷ് എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്. കേസിലെ മറ്റൊരു പ്രതിയായ പ്രായപൂർത്തിയാകാത്ത കൌമാരക്കാരന്റെ വിചാരണ പൂർത്തിയായിട്ടില്ല. സുഹൃത്തുക്കൾക്കൊപ്പം സിനിമയക്ക് പോയി മടങ്ങിയ വനിതാ ഡോക്ടറെ ഷെയർ ഓട്ടോ എന്ന പേരിലാണ് പ്രതികൾ ഓട്ടോയിൽ കയറ്റിയത്. പലർ നദിക്കരയിലേക്ക് ഓട്ടോയെത്തിച്ച ശേഷം ഡോക്ടറുടെ സുഹൃത്തുക്കളെ മർദ്ദിച്ച് അവശരാക്കിയ ശേഷം ഡോക്ടറുടെ സുഹൃത്തുക്കളെ കത്തിമുനയിൽ നിർത്തിയായിരുന്നു അതിക്രമം.വനിതാ ഡോക്ടറുടേയും സുഹൃത്തുക്കളുടേയും ഫോണുകളും സ്വർണവും പഴ്സും സംഘം തട്ടിയെടുക്കുകയും . ഇവരുടെ എടിഎം കാർഡിൽ നിന്ന് 40000 രൂപ സംഘം പിൻവലിക്കുകയും ചെയ്തിരുന്നു. സംഭവത്തിലെ പ്രതികൾ മദ്യപിച്ച ശേഷം മറ്റൊരു തല്ലുകേസിൽ പ്രതിയായതിന് പിന്നാലെയാണ് വനിതാ ഡോക്ടർക്കെതിരായ അതിക്രമം പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് വനിതാ ഡോക്ടർ പരാതിയുമായി എത്തിയത് .

Leave a Reply

Your email address will not be published. Required fields are marked *