ആശയ വിനിമയ ശേഷി നഷ്ടമാകുന്ന അഫാസിയ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഹോളിവുഡ് താരം ബ്രൂസ് വില്ലിസ് അഭിനയം നിർത്തുന്നു. അദ്ദേഹത്തിന്റെ കുടുംബമാണ് അദ്ദേഹം അഭിനയ രംഗത്ത് നിന്ന് വിട്ട് നിൽക്കുന്നതായി കുറിപ്പിലൂടെ ആരാധകരെ അറിയിച്ചത്.

ഏതാനും നാളുകളായി ബ്രൂസ് ആരോഗ്യ പ്രശ്‍നങ്ങൾ നേരിടുകയായിരുന്നെന്നും അടുത്തിടെ അദ്ദേഹത്തിന് അഫാസിയ രോഗം സ്ഥിരീകിരിക്കുകയും ചെയ്‍‍തു എന്നും കുറിപ്പിൽ പറയുന്നു.

ബ്രൂസ് ഏതാനും നാളുകളായി ആരോഗ്യ പ്രശ്‍നങ്ങൾ നേരിടുകയാണ്. അടുത്തിടെ അദ്ദേഹത്തിന് അഫാസിയ രോഗം സ്ഥിരീകിരിച്ചു. അദ്ദേഹത്തിന്റെ ആശയവിനിമയ ശേഷി നഷ്‍ടപ്പെടുകയും ചെയ്തിരിക്കുന്നു. അതിനാൽ അഭിനയം നിർത്തുകയാണ്.

‘ഡൈ ഹാർഡ്’ ചിത്രങ്ങളിലെ ‘ജോൺ മക്ലൈൻ’ എന്ന കഥാപാത്രത്തിലൂടെയാണ് ബ്രൂസ് ശ്രദ്ധേയനായാകുന്നത്. 12 മങ്കീസ്’, ‘ദ സിക്സ്‍ത് സെൻസ്’, ‘പൾപ്പ് ഫിക്ഷൻ’ , ‘ആർമെഗഡൺ’ തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
‘ദ റിട്ടേൺസ് ഓഫ് ബ്രൂണോ’ എന്ന ആൽബത്തിലൂടെയായിരുന്നു ഗായകനും കൂടിയായ വില്ലിംസിന്റ അരങ്ങേറ്റം. ‘

ഗോൾഡ് ഗ്ലോബ് അവാർഡ് ജേതാവായ വില്ലിസിന് രണ്ട് തവണ എമ്മി അവാർഡും ലഭിച്ചു. യുഎസിലെ ലോസ് ഏഞ്ചൽസിലാണ് ബ്രൂസ് വില്ലിസ് താമസിക്കുന്നത്. ലോകത്തിന്റ വിവിധ ഭാഗങ്ങളിൽ ബ്രൂസ് വീടുകൾ സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *