ഇന്നലെ നടന്ന ബാംഗ്ലൂർ കൊൽക്കത്ത ഐ പി എൽ മത്സരം സാധാരണ മത്സരങ്ങളിൽ നിന്ന് വിഭിന്നമായിരുന്നു . താരതമ്യേന ചെറു ലക്ഷ്യം തേടിയിറങ്ങിയ ബാംഗ്ലൂരിനെ അവസാന ഓവർ വരെ പ്രതിരോധിച്ച് ശ്രേയസ് അയ്യരും ടീമും പ്രശംസയേറ്റു വാങ്ങി. ചെറിയ ടോട്ടലുകള്‍ക്ക് മുന്നില്‍ ആധികാരിക ജയം നേടാന്‍ ആര്‍സിബിക്ക് കഴിഞ്ഞില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.
അതേസമയം കൊൽക്കത്തയുടെ തോൽവിയുടെ പഴി മുഴുവൻ കേൾക്കേണ്ടി വന്നത് ഉമേശ് യാദവിനായിരുന്നു. ബംഗളൂരുവിന്റെ വിജയ ശില്പി ദിനേശ് കാർത്തിക്കിനെ പുറത്താക്കാൻ ലഭിച്ച അവസരമാണ് ഉമേശ് കളഞ്ഞത്. ഇത് മുതലെടുത്ത് കാര്‍ത്തിക് ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു. ഇന്നിങ്‌സിലെ 19ാം ഓവറിലായിരുന്നു റണ്ണൗട്ടിനുള്ള സുവര്‍ണാവസരം ഉമേഷ് നഷ്ടപ്പെടുത്തിയത് . അവസാന ഓവറിൽ ബാംഗ്ലൂരിന് ജയിക്കാൻ വേണ്ടത് 11 പന്തിൽ 16 റൺസ്.ഓവറിലെ രണ്ടാം പന്ത് കാര്‍ത്തിക് അത് ബാക്വാര്‍ഡ് പേയിന്റിലേക്ക് വഴിതിരിച്ചുവിട്ടു. ഓരോ സിംഗിളിന്റെ പ്രാധാന്യം അറിഞ്ഞ് നോണ്‍ സ്‌ട്രൈക് എന്‍ഡില്‍ നിന്ന് ഹര്‍ഷല്‍ പട്ടേല്‍ ഓടിയെത്തി.ആദ്യം ക്രിസില്‍ നിന്ന് കാര്‍ത്തിക് ഓടാന്‍ ശ്രമിച്ചെങ്കിലും പിന്തിരിഞ്ഞു. ഉമേഷ് യാദവ് പന്ത് ഫീല്‍ഡ് ചെയ്യുമ്പോള്‍ ഇരു ബാറ്റര്‍മാരും ഒരേ ക്രീസില്‍.
ഫീൽഡ് ചെയ്ത ഉമേഷ് ബോൾ എടുത്തെറിഞ്ഞത് രണ്ട് ബാറ്റ്‌സ്മാന്മാരും ഉള്ള ക്രീസിലേക്ക്. അതോട്
കൂടി തങ്ങൾക്ക് ജയിക്കാനുള്ള സുവര്‍ണാവസരമാണ് നഷ്ടമായതെന്ന് കെകെആര്‍ നായകന്‍ ശ്രേയസിന് മനസിലായി, ആ നീരസം താരം പ്രകടിപ്പിക്കുകയും ചെയ്തു. ഉമേഷ് അവസരം കളഞ്ഞതിന് പിന്നാലെ കാര്‍ത്തിക് ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *