കൊച്ചിയിൽ നടന്ന ഫിയോകിന്റെ പരിപാടിയിൽ നടൻ ദിലീപുമായി വേദി പങ്കിട്ടതിൽ തെറ്റ് കാണേണ്ടതില്ലെന്ന് സംവിധായകൻ രഞ്ജിത്ത്.താന്‍ ദിലീപിനെ വീട്ടില്‍ പോയി കണ്ടതല്ലെന്നും തനിക്കും മധുപാലിനുമുള്ള സ്വീകരണമാണ് നടന്നതെന്നും ഫിയോക്കിന്റെ പ്രതിനിധികളുടെ ക്ഷണപ്രകാരമാണ് പരിപാടിക്ക് പോയതെന്നും രഞ്ജിത്ത് വിശദീകരിച്ചു.ഏതെങ്കിലും റെസ്റ്റോറന്റിൽ ദിലീപിനൊപ്പം കാപ്പി കുടിക്കാൻ പോയതല്ല. ഇനി ആണെങ്കിലും തന്നെ അതിൽ കഴുവേറ്റണ്ട കാര്യവുമില്ല. ഫിയോക്കിന്റെ പ്രതിനിധികളുടെ ക്ഷണ പ്രകാരമാണ് താൻ പോയത്. താൻ കയറുന്ന വിമാനത്തിൽ ദിലീപുണ്ടെങ്കിൽ അതിൽ നിന്ന് എടുത്ത് ചാടണോയെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന സർക്കാരിന്റെ മുഖമാണെങ്കിലു൦ സിനിമാ പ്രവ൪ത്തകരുമായുള്ള ബന്ധം തുടരു൦. അതിനുള്ള സ്വാതന്ത്ര്യം തനിക്ക് സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ടെന്നും രഞ്ജിത്ത് വ്യക്തമാക്കി.തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ സ്വീകരണ പരിപാടിയിലാണ് രഞ്ജിത്തും ദിലീപും വേദി പങ്കിട്ടത്. രഞ്ജിത്തിനും സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട മധുപാലിനും നൽകിയ ഫിയോക്കിന്റെ സ്വീകരണ യോഗത്തിലാണ് ദിലീപും പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *