നടൻ ദുൽഖർ സൽമാന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് ഫിയോക്ക്. ദുൽഖറിന്റെ നിർമ്മാണ കമ്പനിയുടെ പ്രതിനിധി നൽകിയ വിശദീകരണം തൃപ്തികരമെന്ന് ചൂണ്ടിക്കാട്ടിയാണ് ഫിയോക് നടപടി. സല്യൂട്ട്’ സിനിമ ഒ.ടി.ടിക്ക് നൽകിയതുമായി ബന്ധപ്പെട്ടാണ് ദുൽഖറിന് വിലക്കേർപ്പെടുത്തിയിരുന്നത്.ജനുവരി 14ന് തിയേറ്റർ റിലീസ് പ്രതീക്ഷിച്ച ചിത്രമാണ് സോണി ലിവ് വഴി പ്രദർശിപ്പിച്ചത്.ധാരണകളും വ്യവസ്ഥകളും ലംഘിച്ചാണ് ‘സല്യൂട്ട്’ സിനിമ ഒടിടിക്ക് നൽകിയതെന്ന് ഫിയോക് ആരോപിക്കുന്നു. ജനുവരി 14 ന് സല്യൂട്ട് തിയറ്ററിൽ റിലീസ് ചെയ്യുമെന്ന് എഗ്രിമെന്റ് ഉണ്ടായിരുന്നു. പോസ്റ്ററും അടിച്ചിരുന്നു. ഈ ധാരണ ലംഘിച്ചാണ് സിനിമ 18 ന് ഒടിടിയിൽ എത്തുന്നതെന്നും സംഘടന വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ വ്യക്തമാക്കിയിരുന്നു. ദുൽഖറിന്റെ നിർമാണ കമ്പനിയായ വേ ഫെയറർ ഫിലിംസാണ് ‘സല്യൂട്ട്’ നിർമിച്ചത്. ഇനിയുള്ള സിനിമകൾ തിയറ്ററിന് നൽകുമെന്നും ദുൽഖർ അറിയിച്ചു. ദുൽഖറിന്റെ നിർമാണക്കമ്പനിയായ വേഫേറർ ഫിലിംസിനെ മാർച്ച് 15നാണ് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് വിലക്കുന്നത്. തുടർന്ന് വിഷയത്തിൽ ദുൽഖറിന്റെ പ്രതിനിധി വിശദീകരണം നൽകുകയായിരുന്നു.ബോബി സഞ്ജയ് എഴുതി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സിനിമയാണ് സല്യൂട്ട്.
Related Posts
സിഡ്നി ഏകദിനം; കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക്
ഇന്നലെ നടന്ന ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐസിസി
November 28, 2020
ദൃശ്യം 2 ആമസോൺ പ്രൈമിൽ; ടീസർ പുറത്ത്
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ദൃശ്യം എന്ന സിനമയുടെ രണ്ടാം പതിപ്പ്
January 1, 2021
മരക്കാര്‍ മാര്‍ച്ചിലെത്തും; റിലീസിംഗ് തീയ്യതി പുറത്തുവിട്ട് ആന്റണി പെരുമ്പാവൂര്‍
പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസിംഗ് തീയ്യതി
January 2, 2021
ഉയരുന്നത് അനാവശ്യ വിവാദങ്ങള്‍, നാലു വേദികളിലായി ഐഎഫ്എഫ്കെ നടത്തുന്നത്
കോവിഡിന്റെ സാഹചര്യത്തില്‍ പതിവ് രീതികള്‍ അനുസരിച്ച് ഐഎഫ്എഫ്കെ സംഘടിപ്പിക്കുവാന്‍ കഴിയില്ലെന്ന് സിനിമാ മന്ത്രി എകെ
January 3, 2021
‘ഷെയിം മാതൃഭൂമി’, തെരഞ്ഞെടുപ്പിൽ കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി
തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് വേണ്ടി കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി പാർവതി തിരുവോത്ത്. നിയമസഭാ
February 11, 2021