എമ്പുരാന്‍ വിഷയത്തില്‍ പ്രതികരിച്ച് നടന്‍ ആസിഫ് അലി. സിനിമയെ സിനിമയായി കാണണമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാധ്യങ്ങളുടെ അതിപ്രസരം വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. മൂന്നുമണിക്കൂര്‍ സിനിമ എന്റര്‍ടൈന്‍മെന്റ് എന്ന നിലയില്‍ കാണണം. സിനിമ എത്രത്തോളം സ്വാധീനിക്കും എന്നത് നമ്മള്‍ തീരുമാനിക്കണം. നേരിട്ട് അഭിപ്രായം പറയാന്‍ ധൈര്യം ഇല്ലാത്തവര്‍ ഒളിച്ചിരുന്നു കല്ലെറിയുന്നു.
സമൂഹ മാധ്യമങ്ങളില്‍ കാണുന്നത് ഇതിന്റെ മറ്റൊരു വകഭേദമാണ്. സൈബര്‍ ആക്രമണം അനുഭവിക്കുന്നവര്‍ക്കേ മനസ്സിലാകൂ. ന്യായം എവിടെയോ അതിനൊപ്പം നില്‍ക്കും എന്നും അദ്ദേഹം പറഞ്ഞു.

എമ്പുരാന്റെ ഉള്ളടക്കത്തെച്ചൊല്ലി വിവാദം കനക്കുകയാണ്. ചിത്രത്തില്‍ നിന്ന് ചില വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യാനും തീരുമാനിച്ചിരുന്നു. സംഭവത്തില്‍ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *