രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം. റിപ്പോർട്ട് തേടി സംസ്ഥാനങ്ങൾക്ക് കത്തയച്ച് ആരോഗ്യ സെക്രട്ടറി.ജൂൺ 2നകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.
സംസ്ഥാനങ്ങളിലെ നിലവിലെ സാഹചര്യം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വിലയിരുത്തിയ ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കേണ്ടത്. ഓക്സിജൻ വിതരണം, ക്രിട്ടിക്കൽ കെയർ കിടക്കകൾ, വെന്റിലേറ്റർ പിന്തുണയുള്ള കിടക്കകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കണമെന്ന് നിർദേശം നൽകി.
അടിസ്ഥാന സൗകര്യങ്ങൾ തൃപ്തികരമായി ഉറപ്പാക്കുന്നതിനായി സംസ്ഥാനങ്ങൾ മോക്ക് ഡ്രില്ലുകൾ നടത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്. ആരോഗ്യ പോർട്ടലുകളിൽ കൃത്യമായ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുകയും വേണംജില്ലാ, താലൂക്ക് തലങ്ങളിലെ ആശുപത്രികളിൽ പരിശോധനാ സൗകര്യങ്ങൾ, മരുന്നുകളുടെ ലഭ്യത, ടിപി കിറ്റുകൾ, ഐസൊലേഷൻ സൗകര്യം, ഓക്സിജൻ, വെന്റിലേറ്റർ കിടക്കകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കണമെന്ന് കേന്ദ്രം നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *