ആലപ്പുഴ: ഹരിപ്പാട് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് സ്വദേശി സ്റ്റീവ് ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ രക്ഷപ്പെട്ടു.
ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. കഴിഞ്ഞ ദിവസമായിരുന്നു ഇവര്‍ മത്സ്യബന്ധനത്തിനായി വള്ളമെടുത്ത് കടലിലേക്ക് പോയത്. തുടര്‍ന്നുണ്ടായ ശക്തമായ കാറ്റില്‍ വള്ളം മറിയുകയായിരുന്നു.