സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ വ്യാപകനാശം. വിഴിഞ്ഞത്ത് കാണാതായ ഒമ്പത് മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കനത്ത മഴയില്‍ കാസര്‍കോട് ജില്ലയുടെ വടക്കന്‍ മേഖലയിലും കണ്ണൂരില്‍ പലയിടത്തും പ്രളയസമാന സാഹചര്യമാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് വിവിധ സ്ഥലങ്ങളിലായി നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. മഴയെത്തുടര്‍ന്ന് വന്ദേഭാരതടക്കം നാലു ട്രെയിനുകള്‍ വൈകിയോടുകയാണ്. മരങ്ങള്‍ വീണതിനെത്തുടര്‍ന്ന് പലിയിടുത്തും റോഡ് ഗതാഗതവും തടസപ്പെട്ടു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടുമാണുള്ളത്. വരുംദിവസങ്ങളില്‍ മഴ കനത്താല്‍ സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടിവെക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.

Leave a Reply

Your email address will not be published. Required fields are marked *