നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് പി.വി. അന്‍വര്‍. മത്സരിക്കാന്‍ ഒരുപാട് കാശുവേണം. എന്നാല്‍ തന്റെ കൈയില്‍ പണമില്ലെന്നും കോടികളുടെ കടക്കാരനാണെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യു.ഡി.എഫ് നേതാക്കള്‍ക്കെതിരായ വിമര്‍ശനം പി.വി. അന്‍വര്‍ ആവര്‍ത്തിച്ചു. യു.ഡി.എഫിലെ ചില നേതാക്കള്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് അന്‍വര്‍ ആരോപിച്ചു. യു.ഡി.എഫില്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ ആരുടെയും പുറകെ പോയിട്ടില്ല. യു.ഡി.എഫില്‍ തന്നെ ചേര്‍ക്കാന്‍ പി.കെ. കുഞ്ഞാലിക്കുട്ടി മാത്രമാണ് പരിശ്രമിച്ചത്. അത് ഇപ്പോഴും തുടരുന്നുണ്ട്.
സ്വീകരിക്കേണ്ടവര്‍ തന്നെ സ്വീകരിക്കുന്നില്ല. ചര്‍ച്ചകളില്‍ വ്യക്തത വന്നിട്ടില്ല. അതിനായി കാത്തിരിക്കുന്നു. പിണറായിസത്തിനെതിരെ നില്‍ക്കാതെ അന്‍വറിനെതിരെ അവര്‍ തിരിഞ്ഞു.