ബെംഗളൂരു: കര്‍ണാടകയില്‍ സാമ്പാറിനെ ചൊല്ലി ദമ്പതിമാര്‍ക്കിടയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യ ജീവനൊടുക്കിയ നിലയില്‍. ബെംഗളൂരുവിനു അടുത്ത് ദേവനഹള്ളി താലൂക്കിലെ സവനകനഹള്ളിയിലാണ് സംഭവം. നഗരത്‌നയെ (38) ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പാറിന്റെ രുചിക്കുറവ് ചോദ്യം ചെയ്ത ഭര്‍ത്താവുമായി വഴക്കിട്ട നഗരത്‌ന മുറിയില്‍ കയറി വാതില്‍ അടക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞും തുറക്കാതായതോടെ ജനല്‍ പാളി വഴി നോക്കിയപ്പോഴായിരുന്നു യുവതിയെ ആത്മാഹുതി ചെയ്ത നിലയില്‍ കണ്ടെത്തിയത്.
എന്നാല്‍ നഗരത്‌നയുടെ മരണം ആത്മഹത്യ കൊലപാതകമാണെന്ന് ആരോപിച്ചു രക്ഷിതാക്കള്‍ പൊലീസിനെ സമീപിച്ചു . സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവ് കൊലപാതകം നടത്തിയതെന്ന് യുവതിയുടെ സഹോദരനും അമ്മയും ആരോപിച്ചു . വിശ്വനാഥപുര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം തുടങ്ങി. സാമ്പാറിനെച്ചൊല്ലിയുള്ള വഴക്കു മാത്രമേ നടന്നുള്ളൂ എന്നാണ് നഗരത്‌നയുടെ ഭര്‍ത്താവും കുട്ടികളും പൊലീസിന് നല്‍കിയ മൊഴി .