രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപിയെ കേന്ദ്രനാളികേര വികസന ബോര്‍ഡിലേക്ക് തെരഞ്ഞെടുത്തു. രാജ്യസഭയില്‍ നിന്ന് ഐകകണ്ഠ്യനയാണ് തെരഞ്ഞെടുത്തത്. കേരം സംരക്ഷിക്കാന്‍ കേരളത്തില്‍ നിന്ന് ഒരു തെങ്ങുറപ്പ് എന്ന തലവാചകത്തോടെയാണ് സുരേഷ് ഗോപി പുതിയ ദൗത്യത്തെക്കുറിച്ച് ഫേസ് ബുക്കില്‍ കുറിച്ചത്.
കേരം സംരക്ഷിക്കാൻ കേരളത്തിൽനിന്ന് ഒരു തെങ്ങുറപ്പ്!
ഇന്ത്യയുടെ Coconut Development Boardലേക്ക് ഐകകണ്ഠേന രാജ്യസഭയിൽ നിന്ന് തിരഞ്ഞെടുക്കപെട്ട വിവരം സസന്തോഷം നിങ്ങളെല്ലാവരെയും അറിയിച്ചുകൊള്ളുന്നു. എന്നെ വിശ്വസിച്ച് ഏൽപിച്ച ഈ പുതിയ കർത്തവ്യം ഏറ്റവും ഭംഗിയായി നിർവഹിക്കാൻ ഞാൻ യോഗ്യമായ പരിശ്രമം നടത്തും.
