സംവിധായകൻ ശ്രീകുമാർ മേനോനെതിരായ ലൈംഗിക പീഡനപരാതി കേസിൽ, പരാതിക്കാരിയുടെ വിശദമായ മൊഴി ഇന്നെടുക്കും. ഇന്ന് ഓൺലൈൻ വഴിയാണ് മൊഴിയെടുപ്പ് നടത്തുക. ഡിസിപി ഐശ്വര്യ ഡോംഗ്രയാണ് മൊഴിയെടുക്കുന്നത്. ബാബുരാജിനെതിരായ കേസിൽ വിശദമായ മൊഴിയെടുത്ത ശേഷം മാത്രം എഫ്ഐആർ രജിസ്റ്റർ ചെയ്യും.നടൻ ബാബുരാജിനും ശ്രീകുമാർ മേനോനുമെതിരെ ആരോപണം ഉന്നയിച്ച ജൂനിയർ ആർടിസ്റ്റ് ഇ മെയിൽ വഴി പൊലീസിന് പരാതി നൽകിയിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥർ നടിയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. കേരളത്തിന് പുറത്താണെന്നും നാട്ടിലെത്തിയാൽ ഉടൻ മൊഴി നൽകുമെന്നും ജൂനിയർ ആർട്ടിസ്റ്റ് മറുപടി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *